Kottayam

സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു: അഡ്വ: പി.എസ് സുനിൽ പുതിയ മണ്ഡലം സെക്രട്ടറി

സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു

ഈരാറ്റുപേട്ട : 2025 മെയ്‌ 30,31 ജൂൺ 01 തീയതികളിലായി മൂന്ന് നാൾ നടന്ന സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം ഈരാറ്റുപേട്ടയിൽ സമാപിച്ചു മെയ് 30ന് തിടനാട് കൈപ്പള്ളി കൂട്ടക്കല്ല് എന്നിവിടങ്ങളിൽ നിന്നും ഉദ്ഘാടനം ചെയ്യപ്പെട്ട് വന്ന പതാക ബാനർ കൊടിമര ജാഥകൾ ഏറ്റുവാങ്ങി ഈരാറ്റുപേട്ടയിൽ പതാക ഉയർത്തിക്കൊണ്ട് സി കെ ചന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

മണ്ഡല അതിർത്തിയിലെ സീനിയർ ആയ സഖാക്കളെ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു ആദരിച്ചുകൊണ്ട് പ്രസംഗിച്ചു സഖാവ് ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു കെ ഐ നൗഷാദ് സ്വാഗതം പറഞ്ഞു തുടർന്ന് മെയ് 31 ജൂൺ 1 തീയതികളിൽ കാനം രാജേന്ദ്രൻ നാഗറിൽ ( പി ടി എം എസ് ഹാൾ)നടന്ന പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം സഖാവ് അഡ്വക്കറ്റ് പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു അഡ്വക്കറ്റ് പി എസ് സുനിൽ സ്വാഗതം പറഞ്ഞു സഖാക്കൾ എംജി ശേഖരൻ ശമ്മാസ് ലത്തീഫ് ഓമന രമേശ് സി എസ് സജി എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു മണ്ഡലം സെക്രട്ടറി ഇ കെ മുജീബ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു . സഖാക്കൾ ഇ എൻ ദാസപ്പൻ അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ ബാബു കെ ജോർജ് അഡ്വ. തോമസ് വി റ്റി ജോൺ വി ജോസഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രസംഗിച്ചു. തുടർന്ന് സമ്മേളനം 21 അംഗ പാർട്ടി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയെയും 26 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു പുതിയ പാർട്ടി മണ്ഡലം സെക്രട്ടറിയായി സഖാവ് അഡ്വക്കേറ്റ് പി എസ് സുനിലിനെ സമ്മേളനം തിരഞ്ഞെടുത്തു.

കെ ശ്രീകുമാർ അവതരിപ്പിച്ച നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രധാന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ട് സഖാവ് പി എസ് ബാബു അവതരിപ്പിച്ചു . സഖാവ് ടി.സി ഷാജി കെ ആർ വിജയൻ നൗഫൽ ഖാൻ എന്നിവർ മിനിറ്റ്സ് കമ്മിറ്റിയായി പ്രവർത്തിച്ചു പ്രസീഡിയത്തിന് വേണ്ടി എം ജി ശേഖരൻ സംഘാടകസമിതിക്ക് വേണ്ടി കെ ഐ നൗഷാദ് എന്നിവർ സമ്മേളനത്തിൽ കൃതജ്ഞത രേഖപ്പെടുത്തി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top