കോട്ടയം :മഴയുടെ തണുപ്പിനെ വെല്ലുന്ന തെരെഞ്ഞെടുപ്പ് ചൂടുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉണർന്നു .ഇന്നലെ നടന്ന സ്വരാജിന്റെ റോഡ് ഷോ വരാനിരിക്കുന്ന തീപാറും പോരാട്ടത്തെ സൂചിപ്പിക്കുന്നതാണ്.ആവനാഴിയിലെ അസ്ത്രങ്ങൾ സകലതുമെടുത്തുള്ള പോരാട്ടമാണ് നിലമ്പൂരിൽ എൽ ഡി എഫ് കാഴ്ച വയ്ക്കുവാൻ പോകുന്നത് .സ്വരാജ് വിജയിച്ചാൽ മന്ത്രിയാകുമെന്നുള്ളതാണ് നിലമ്പൂരിനു ലഭിക്കാൻ പോകുന്ന സൗഭാഗ്യം .അതോടെ സ്വരാജിനും രാഷ്ട്രീയമായും നേട്ടമാണ് ഉണ്ടാവുന്നത് .അതുകൂടാതെ നിലമ്പൂരിൽ സ്വരാജ് വിജയിച്ചാൽ മൂന്നാം തുടര്ഭരണത്തിനുള്ള പച്ചക്കൊടി വീശലാവും അതെന്നു നിരീക്ഷിക്കുന്നവരും കുറവല്ല .

നിലമ്പൂർ നിയോജക മണ്ഡലത്തിൽ ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമാണ് അതുകൊണ്ടു തന്നെയാണ് അൻവർ കോൺഗ്രസിലെ കെ ജോയിയെ സ്ഥാനാര്ഥിയാക്കണമെന്നു നിർദ്ദേശിച്ചത്.അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയായി തിരുവാമ്പാടിയിൽ മത്സരിച്ചാൽ വിജയിക്കണമെങ്കിൽ അവിടെ നിർണ്ണായക സ്വാധീനമുള്ള ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് ലഭിച്ചെ തീരൂ.അത് കണക്കു കൂട്ടിയാണ് എൽ ഡി എഫും മുന്നോട്ടു കരുക്കൾ നീക്കുന്നത് .അതുകൊണ്ടു തന്നെ ഇന്ന് നടക്കുന്ന എൽ ഡി എഫ് നിലമ്പൂർ നിയോജക മണ്ഡലം കൺവൻഷനിൽ ജോസ് കെ മാണി ആയിരിക്കും മുഖ്യ പ്രഭാഷകൻ .ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും .

ഫ്രാൻസിസ് മാർപാപ്പയുടെ ശവ സംസ്ക്കാര ചടങ്ങുകളിൽ കേരള സംഘത്തെ നയിക്കുവാൻ മന്ത്രി റോഷി അഗസ്റ്റിനെ നിയോഗിച്ചതിനു ശേഷം കേരളാ കോൺഗ്രസിന് ലഭിക്കുന്ന മറ്റൊരു അംഗീകാരമാണിത്.കേരളാ കോൺഗ്രസുകളിൽ ക്രൈസ്തവ സഭയ്ക്ക് സ്വീകാര്യനായ ഒരു നേതാവ് കെ എം മാണിക്ക് ശേഷം പി ജെ ജോസഫ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം ആ സ്ഥാനത്തേക്ക് ഇപ്പോൾ ജോസ് കെ മാണി നടന്നടുക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത് .ഇന്നലെ പാലാ കുരിശുപള്ളിയിൽ നടന്ന മെയ്‌മാസ വണക്കത്തിന്റെ സമാപനത്തിൽ ജനങ്ങളോടൊപ്പം സദസ്സിൽ ജോസ് കെ മാണിയും ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ആറ് മാസങ്ങൾക്കിടയിൽ പാലായിലും പരിസര പ്രദേശങ്ങളിലും ജോസ് കെ മാണിയുടെ സ്വീകാര്യതയും വർധിച്ചു വരികയാണ്.ഏറ്റവും അവസാനമായി നടന്ന മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി ഉദ്‌ഘാടനത്തിന് വന്ന ജനസഞ്ചയത്തിൽ കുട്ടികളെ ഒക്കത്തെടുത്തു വന്ന അമ്മമാർ വരെയുണ്ടായിരുന്നു .കൊടും മഴയത്താണ് ഇങ്ങനെയൊക്കെ സ്വീകരണം നടന്നതെന്നതും ശ്രദ്ധേയമാണ് .പാലായ്ക്കടുത്തു ബോയിസ് ടൗൺ ജങ്ഷനിലെ സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് നടത്തി വരുന്ന അഗതികളായ വൃദ്ധരെ പരിരക്ഷിക്കുന്ന വൃദ്ധ സദനത്തിന്റെ(ദയാഭാവൻ ) കെട്ടിടം ഇടിഞ്ഞു വീഴുന്ന തരത്തിൽ സുരക്ഷാ മതിൽ അയൽവാസിയായ ജെയിംസ് കാപ്പൻ എന്ന വ്യക്തി ജെ സി ബി കൊണ്ട് വന്നു ഇടിച്ചു പൊളിച്ചപ്പോൾ കന്യാസ്ത്രീകളെ രക്ഷിക്കേണ്ടവർ തന്നെ പ്രതികൾക്ക് കൂട്ട് നിന്നപ്പോൾ.
അവിടെ രക്ഷകനെ പോലെ ഓടിയെത്തി സംരക്ഷണ കവചം തീർത്തതും ജോസ് കെ മാണിയായിരുന്നു .കന്യാ സ്ത്രീകൾ പരാതിയുമായി ചെന്നപ്പോൾ തന്റെ കാബിനിൽ നിന്നും ഇറങ്ങി പോകുന്നുണ്ടോ എന്നാക്രോശിച്ച ആർ ഡി ഒ യെ കൊണ്ട് തന്നെ ദയഭാവന് സംരക്ഷണം നൽകാൻ നടപടി സ്വീകരിപ്പിച്ചതും ജോസ് കെ മാണി ആയിരുന്നെന്നുള്ളത് പകൽ പോലെ തെളിഞ്ഞിട്ടുള്ളതാണ് .ആ സ്വീകാര്യതയാണ് ഇന്ന് നിലമ്പൂരിൽ എത്തുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

