പാലാ: പാലായുടെ വിശ്വാസ മൂർച്ചയുടെ പ്രതീകമാണ് പാലാ അമലോത്ഭവ കുരിശ് പള്ളിയെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.

പാലാ കുരിശുപള്ളിയിൽ നടന്ന മെയ് മാസ വണക്കത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് നടന്ന തിരുകർമ്മങ്ങൾക്ക് ശേഷം ഭക്തജനങ്ങളോട് സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

നാനാജാതി മതസ്ഥർ ഈ കുരിശ് പള്ളിയിൽ വന്ന് നേർച്ചയിട്ട് പ്രാർത്ഥിക്കുന്നത് കാണുവാൻ സാധിക്കും. അതാണ് പാലായുടെ മതേതരത്വത്തിൻ്റെ പ്രതീകമാണ് ജൂബിലി കപ്പേളയെന്നും അദ്ദേഹം കൂട്ടി ചേർത്തു.കല്ലിൽ തീർത്ത ഈ കപ്പേളയുടെ തനിമയുംപരിശുദ്ധി യും കാത്ത് സൂക്ഷിക്കുവാൻ ഇതിൻ്റെ സംഘാടകർക്ക് കഴിഞ്ഞു .കല്ലിൽ തീർത്ത ഈ പള്ളി പെയിൻറ് അടിച്ചിരുന്നെങ്കിൽ അതിൻ്റെ മനോഹാരിത നശിക്കുമായിരുന്നെന്നും പിതാവ് കൂടിച്ചേർത്തു.

