
പാലാ :അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 27, 28 തീയതികളിൽ വളരെ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളിൽ ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

ക്ഷേത്രം മേൽശാന്തി മാരായ കല്ലമ്പിള്ളിൽ ഇല്ലത്ത് കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി എന്നിവർ സഹ കാർമികത്വം വഹിക്കും. 27ന് രാവിലെ മുറധാര, മുറജപം, വൈകിട്ട് ഭഗവതിസേവ, 28 ന് രാവിലെ ഉദയാസ്തമന പൂജ, നാമജപം, നവകം, ഉച്ചപൂജ, ശ്രീഭൂതബലി, ചതുശ്ശതം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.അന്നദാനം വഴിപാടായി സമർപ്പിക്കുന്നത് : ദേവീകൃഷ്‌ണ, കോക്കാട്ടു മുണ്ടയിൽ, തിടനാട്
അന്നേ ദിവസങ്ങളിൽ നടക്കുന്ന മുറധാര, ഭഗവതിസേവ, ഉദായാസ്തമന പൂജ യിലെ വിവിധ പൂജകൾ, നവകം, ചതുശതം എന്നീ വഴിപാടുകൾ ഭക്തർക്ക് വഴിപാടായി നടത്താവുന്നതാണ്.
PH:9400542424

