പാലാ:ഇന്നലെ നടന്ന താലൂക്ക് യൂണിയൻ കൗൺസിലിലേക്ക് എൽ ഡി എഫ് നേതൃത്വം നൽകുന്ന ലൈബ്രറി സാംസ്‌കാരിക സമിതി മുഴുവൻ സീറ്റിലും വിജയിച്ചു.രാവിലെ 10 ന് പാലാ ഗവണ്മെന്റ് സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ലൈബ്രറിയിൽനിന്ന് തെരഞ്ഞെടുക്ക പ്പെട്ട പ്രതിനിധികളാണ് വോട്ടർമാർ.ആകെ 180 വോട്ടുകളാണ് ഉള്ളത്.യു ഡി എഫ് നേതൃത്വം നൽകുന്ന ഗ്രന്ഥശാല ജനാധിപത്യ മുന്നണിയും തമ്മിലായിരുന്നു മത്സരം.ലൈബ്രറി സാംസ്‌കാരിക സമതിക്ക് 95 ഉം ഗ്രന്ഥശാല ജനാധിപത്യ മുന്നണിക്ക് 16 ഉം പാനലോട്ടുകൾ ലഭിച്ചു.

നിലവിലെ ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്നാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് 146 വോട്ടുകൾ.ജില്ല ലൈബ്രറി കൗൺസിലേക്ക് ബാബു കെ ജോർജ്,ബൈജു ജോൺ പുതിയിടത്തുചാലിൽ,ജോൺസൺ ജോസഫ് പുളീക്കീൽ,കെ ജെ ജോൺ,രമേഷ് ബി വെട്ടിമറ്റം,കെ എസ് രാജു,സൈഫി മോൾ കെ എ എന്നിവരെ എതിരില്ലാതെ തെരെഞ്ഞെടുത്തു.

ഡോ സിന്ധുമോൾ ജേക്കബ്,അഡ്വ സണ്ണി ഡേവിഡ്,റോയി ഫ്രാൻസിസ്,സി കെ ഉണ്ണികൃഷ്ണൻ,കെ ആർ പ്രഭാകരൻ പിള്ള,എബ്രഹാം ജോസഫ്,ബൈജു സി എസ്,രാജൻ മുണ്ടമറ്റം,ബിന്ദു ഗിരീഷ് എന്നിവരാണ് താലൂക്ക് കൗൺസിലിലേക്ക് തെരെഞ്ഞടുക്കപ്പെട്ടത്.ലാലിച്ചൻ ജോർജ്,അഡ്വ തോമസ് വി റ്റി,ടോബിൻ കെ അലക്സ് എന്നിവർ ലൈബ്രറി സാംസ്‌കാരിക സമതിക്ക് നേതൃത്വം നൽകി.

