
പാലാ:-കർഷകർക്ക് ആശ്വാസമായി വീട്ടുപടികൾ ചികിത്സാ സേവനം ലഭിക്കുന്നതിനായി റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി 47 മൊബൈൽ യൂണിറ്റുകളിലേയ്ക്കും 12 മൊബൈൽ സർജറി യൂണിറ്റുകളുകളിലേയ്ക്കും ആയി 59 വാഗണാർ വി. എക്സ് വാഹനങ്ങൾ വാങ്ങിയിട്ടുണ്ട് . ഏകദേശം ഒരു വാഹനത്തിന് 5,27,000 രൂപയും അങ്ങനെ ആകെത്തുക മൂന്ന് കോടി അധികം ചിലവ് വരുന്നു

ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണിയും ധനകാര്യവകുപ്പ് മന്ത്രി കെ. എൻ ബാലഗോപാലും ചേർന്ന് സംസ്ഥാനതലത്തിൽ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യുകയുണ്ടായി
കോട്ടയം ജില്ലക്കായി ഒരു മൊബൈൽ സർജറി യൂണിറ്റും മൂന്നു മൊബൈൽ വെറ്ററിനറി യൂണിറ്റും ലഭിക്കുകയും ഉണ്ടായി . നമ്മുടെ ജില്ലയിൽ ഏറ്റുമാനൂർ, മാടപ്പള്ളി ളാലം ബ്ലോക്കിലേക്കാണ് മൊബൈൽ വെറ്ററിനറി യൂണിറ്റിനുള്ള വാഹനങ്ങൾ അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നതിന്റെ ഉദ്ദേശം ഈ പദ്ധതിക്ക് പരമാവധി പ്രചരണം ലഭിക്കുന്നതിനുള്ള ഉദ്ദേശത്തോടെയാണ് അതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് ബ്ലോക്ക് തലത്തിലുള്ള ചടങ്ങിനാണ് . ളാലം ബ്ലോക്കിന് അനുവദിച്ചിട്ടുള്ള മൊബൈൽ സേവനം ഈരാറ്റുപേട്ട ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾക്കും ലഭ്യമാണ്.
യൂണിറ്റിന്റെ പ്രവർത്തന സമയം വൈകിട്ട് ആറുമണി മുതൽ രാവിലെ അഞ്ചു മണിവരെ ആയിരിക്കും.
മൃഗാശുപത്രിയുടെ പ്രവർത്തനസമയത്തിനുശേഷം മൃഗ വൈദ്യസേവനം ലഭിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള സമയം പരിഗണിച്ചാണ് യൂണിറ്റിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഒരു വെറ്ററിനറി യൂണിറ്റിൽ ഒരു വെറ്ററിനറി സർജനും ഒരു ഡ്രൈവർ കഠ അറ്റെൻഡറും ആണുള്ളത്. കർഷകർ 19 62 എന്ന നമ്പറിൽവിളിക്കുമ്പോൾ തിരുവനന്തപുരത്തുള്ള സെന്ററിൽ നിന്ന് അതാതു ബ്ലോക്കിലെ വെറ്റിനറി യൂണിറ്റിലേയ്ക്ക് വിവരം കൈമാറുകയും ചെയ്യും . കർഷകന്റെ വീട്ടു പടിക്കൽ മൊബൈൽ യൂണിറ്റ് വാഹനം എത്തി സർക്കാർ നിശ്ചയിച്ചിരിക്കുന്ന സേവന നിരക്ക് വാഹനത്തിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് മുഖേന അടച്ച് സേവനം നൽകുന്ന രീതിയാണ് പദ്ധതിയിൽ ക്രമീകരിച്ചിരിക്കുന്നത്.
ളാലം ബ്ലോക്കിലെ മൊബൈൽ യൂണിറ്റിൻ്റെ ഉത്ഘാടനം മാണി സി കാപ്പൻ നിർവഹിച്ചു .പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
വിഷയാവതരണം ഡോ. ജോജി മാത്യു നിർവഹിച്ചു. ബിജി ജോജോ , സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ് , ഡോ.കെ.പി നീതു. എന്നിവർ പ്രസംഗിച്ചു.

