വണ്ടന്‍മേട്: അന്യാര്‍തൊളുവില്‍ സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്ക്. നാലു പേര്‍ അറസ്റ്റില്‍. സിപിഎം അന്യാര്‍തൊളു-എ ബ്രാഞ്ച് സെക്രട്ടറി സണ്ണി (52), ചാക്കോ (44) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അന്യാര്‍തൊളു സ്വദേശികളായ അര്‍ജുന്‍(40), മണികണ്ഠന്‍(30), ദേവേന്ദ്രന്‍(24), മഹേന്ദ്രന്‍(22) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ റിമാന്‍ഡ് ചെയ്തു. അതേസമയം, ബ്രാഞ്ച് സെക്രട്ടറി സണ്ണിയും സംഘവും തങ്ങളെ മര്‍ദിച്ചുവെന്നാരോപിച്ച് മറുവിഭാഗവും കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതിയില്‍ സണ്ണി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സണ്ണിയും ചാക്കോയും ഉള്‍പ്പെടുന്ന പത്തംഗ സംഘം മണികണ്ഠനും ഭാര്യയും വാടകയ്ക്കു താമസിക്കുന്ന അന്യാര്‍തൊളുവിലെ വീട് ആക്രമിച്ചു നശിപ്പിച്ചതായും മണികണ്ഠന്റെ ഭാര്യ രാസാത്തിയോട് അപമര്യാദയായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ സണ്ണിയോടുണ്ടായിരുന്ന മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് സംഘം ചേര്‍ന്ന് മര്‍ദിക്കുകയും പ്രതികളിലൊരാള്‍ ബൈക്ക് കൊണ്ട് സണ്ണിയെ തട്ടി വീഴ്ത്തുകയും കമ്പിവടിയുപയോഗിച്ച് തലയില്‍ അടിക്കുകയുമായിരുന്നു എന്നാണ് സണ്ണിയുടെയും ചാക്കോയുടെയും പരാതി.

