റാപ്പര്‍ വേടന്‍ വീണ്ടും സിനിമയില്‍ പാടുന്നു. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടന്‍ പാടുന്നത്. ‘

വാടാ വേടാ..’ എന്ന പ്രൊമോ ഗാനം ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണര്‍ത്തുന്നവതാണ്. ജേക്‌സ് ബിജോയിയാണ് ഗാനം ഒരുക്കിയത്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിലെ മറ്റ് ഗാനങ്ങളായ ‘മിന്നല്‍വള..’, ‘ആടു പൊന്‍മയിലേ..’ എന്നിവ ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം റെക്കോർഡിങ് പൂര്‍ത്തിയാക്കിയെന്ന സംവിധായകന്റെ ഇന്‍സ്റ്റ പോസ്റ്റാണ് വേടന്‍ പാടുന്നത് ഉറപ്പിച്ചത്. വിവാദങ്ങള്‍ക്ക് ശേഷം വേടന്‍ വേദിയില്‍ എത്തിയപ്പോള്‍ വലിയ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

