പാലാ: കൊഴുവനാൽ:-വർഷങ്ങളായി തകർന്ന് കിടന്ന കൊഴുവനാൽ പഞ്ചായത്ത് 9- ാം വാർഡിലെ കൊച്ചു കൊട്ടാരം- പൂതക്കുഴി റോഡ് ഗതാഗതയോഗ്യമാക്കി മാണി സി. കാപ്പൻ മാതൃകയായി.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നി നിന്നും 35 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ മാണി സി. കാപ്പൻ നിർവഹിച്ചു. തകർന്ന് തരിപ്പിണമായി കിടന്നിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്ന റോഡിന്റെ ശോച്യാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയാണ് എം.എൽ.എ പണം അനുവദിച്ചത്.

ചടങ്ങിൽ സംബന്ധിച്ച പ്രദേശവാസികൾ രാഷ്ട്രീയത്തിനതീതമായി മാണി സി. കാപ്പനെ അഭിനന്ദിച്ചു.

