അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഒറ്റദിവസം കൊണ്ട് അഞ്ചടി വെള്ളമാണ് ഉയർന്നത്.ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം 117.40 അടിയായിരുന്നു ജലനിരപ്പ്. ബുധനാഴ്ച വൈകീട്ടോടെ 122.40 അടിയായി.

സെക്കന്‍ഡില്‍ 8850 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് 100 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ കൊണ്ടുപോകുന്നത്. 24 മണിക്കൂറിനിടെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 73 മില്ലിമീറ്റര്‍ മഴയും, തേക്കടിയില്‍ 32.4 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. തമിഴ്നാട്ടിലും മഴ ശക്തമാണ്.


