പാലാ :കൊല്ലപ്പള്ളി :കൊല്ലപ്പള്ളി അന്തീനാട് ഗവൺമെന്റ് യുപി സ്കൂളിൽ പാലാ പെയിന്റ്സ് & സിമന്റ്സ്ന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി സ്കൂൾ കെട്ടിടവും ചുറ്റുമതിലും മുഴുവൻ പെയിന്റ് ചെയ്തു മനോഹരമാക്കി.ഇമൻഷൻ പെയിന്റും;ഇനാമൽ പെയിന്റും ഉപയോഗിച്ചാണ് വർണ്ണ മനോഹരമാക്കിയത്.

‘ഇൻഡിഗോ സേവ ഉത്സവ് ‘ എന്ന പേരിൽ നടത്തിയ ഈ സംഗമത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും സന്നിഹിതരായിരുന്നു.50 ഓളം വിദഗ്ദ്ധ തൊഴിലാളികളും.പി ടി എ അംഗങ്ങളും ;കുട്ടികളും ഈ മഹാ സംരംഭത്തിൽ പങ്കാളികളായി . കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

കൊല്ലപ്പള്ളിയിലെ ഈ വിദ്യാലയത്തിന്റെ വികസനത്തിന് ഏറെ പ്രയോജനപ്രദവും സമൂഹത്തിനു മാതൃകാപരവു മായ ഇത്തരം ഒരു പ്രവർത്തനം മുഴുവനായും സ്പോൺസർ ചെയ്ത പാലാ പെയിന്റ്സ് & സിമെന്റ്സ് സ്ഥാപന ഉടമശ്രീ. പ്രിൻസ് തോമസ് പാറപ്പുറത്തിന് സ്കൂൾ വികസന സമിതി നന്ദി രേഖപ്പെടുത്തി.

