കോഴിക്കോട്: പേരാമ്പ്രയില്‍ കല്യാണ വീട്ടില്‍ കവർച്ച നടന്നതായി പരാതി. പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം.

ഇദ്ദേഹത്തിൻ്റെ മകളുടെ വിവാഹം ഇന്നലെ ഈ വീട്ടില്‍ വച്ച് നടന്നിരുന്നു. ഇതിനായി വീട്ടില്‍ കരുതിയിരുന്ന പണം അടങ്ങിയ പെട്ടിയാണ് നഷ്ടമായത്. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

പണപ്പെട്ടിയിലെ ഏകദേശം 20 ലക്ഷം രൂപ നഷ്ടപെട്ടതായാണ് വിവരം.

