പാലാ :ഉയരം കൂടുന്തോറും കടുപ്പം കൂടുമെന്ന് പറഞ്ഞത് സിനിമാ നടൻ മോഹൻലാലാണ്.പക്ഷെ മഴ മുറുകുന്തോറും ജനങ്ങളും കൂടുമെന്നു പറഞ്ഞത് അല്ലപ്പാറ ഗ്രാമമാണ് .ഇന്നലെ വൈകിട്ട് മുതൽ പെയ്ത കനത്ത മഴയെയും തൃണവല്ഗണിച്ചാണ് ഓട്ടൻ തുള്ളൽ കലാ കാരൻ പാലാ കെ ആർ മണിയെ ആദരിക്കുവാനായി അല്ലപ്പാറ ഗ്രാമം ഒരു മനുഷ്യനെ പോലെ ഒത്തൊരുമിച്ചത്.

അമ്പലപ്പുഴ തുഞ്ചൻ സാഹിത്യ അവാർഡ് സാഹിത്യകാരൻ സി മുകുന്ദനോടൊപ്പം നേടിയ കരൂർ പഞ്ചായത്തിലെ ഇടനാട് സ്വദേശിയായ പാലാ കെ ആർ മണിക്ക് ഒരു സ്വീകരണം നല്കണമെന്നുള്ളത് അല്ലപ്പാറ ഗ്രാമത്തിന്റെ തന്നെ ആഗ്രഹമായിരുന്നു .അതിനായി പൂവേലിക്കൽ മാമച്ചന്റെ വസതിയിൽ നാട്ടാർ ഒന്നിച്ചപ്പോൾ ഒരു ഗ്രാമത്തിന്റെ തന്നെ ഇദപാര്യന്തമുള്ള ചരിത്രം തിരുത്തി കുറിച്ച ഐക്യമായി അത് മാറി.

പൂവേലിക്കൽ മാമച്ചൻ കൺവീനറായുള്ള ഒരു കമ്മിറ്റിയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്.തോമസ് ടി കാപ്പൻ;ലിജോ ആനിത്തോട്ടം ;അനീഷ് കുന്നത്തോലിക്കൽ;ജിൻസ് കാപ്പൻ;റെജി നെടുമ്പാലക്കുന്നേൽ;സണ്ണി ഓമ്പള്ളി;രാജേഷ് വള്ളിക്കാട്ടിൽ;സിബീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങളെല്ലാം .
വൈകിട്ട് ഏഴിന് തുടങ്ങിയ ആദരിക്കൽ യോഗത്തിലെ ജന ബാഹുല്യം മൂലം സാഹിത്യകാരൻ ജോർജ് പുളിങ്കാട് പ്രസംഗത്തിനിടെ പറഞ്ഞു ഇത്തരത്തിലൊരു സ്വീകരണം എന്റെ നാട്ടിൽ എനിക്ക് ലഭിച്ചിരുന്നെങ്കിൽ.കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമൻ ഫലകം നൽകിയും ;കരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് പൊന്നാട അണിയിച്ചും കെ ആർ മണിയെ ആദരിച്ചു .
പൂവേലിക്കൽ മാമച്ചന്റെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിൽ സാഹിത്യകാരൻ ജോർജ് പുളിങ്കാട്;അഡ്വ എസ് ഹരി;ജോസുകുട്ടി പൂവേലിൽ.ജോയി കളരിക്കൽ ;ജെയിംസ് ചടനാക്കുഴി;തോമസ് ടി കാപ്പൻ; രാജീവ് ശാന്തികൾ.എന്നിവർ പ്രസംഗിച്ചു .ലിജോ ആനിത്തോട്ടം സ്വാഗതവും അനീഷ് കുന്നത്തോലിക്കൽ കൃതജ്ഞതയും പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

