പാലാ : എസ് എസ് എൽ .സി വിജയത്തിൽ ജോസ് കെ മാണി സംസ്ഥാനത്ത് ആദ്യം അനുമോദിക്കുന്ന വിദ്യാർത്ഥിനിയായി ലിയ മരിയ ബിജു.പാലാ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ലിയാ മരിയ ബിജു .പാലാ നഗരസഭയിലെ ഒന്നാം വാർഡ് ഡേവിസ് നഗറിലാണ് വിദ്യാർത്ഥിനിയുടെ താമസം .പരിമിതമായ ജീവിത സാഹചര്യങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് ഉന്നത വിജയം നേടിയ ലിയയെ മെമന്റോ നൽകി ജോസ് കെ മാണി എം പി ആദരിച്ചു .

കെ എം മാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ;കൗൺസിലർ ഷാജു തുരുത്തൻ;ബെറ്റി ഷാജു; ജോസുകുട്ടി പൂവേലിൽ,തങ്കച്ചൻ ഇല്ലം, റോണി വർഗീസ്, സിസ്റ്റർ ജോസ്മിത (മദർ സുപ്പിരിയർ) തുടങ്ങിയവർ പ്രസംഗിച്ചു .


