
ഈരാറ്റുപേട്ട : തിങ്കളാഴ്ച മലയോര മേഖലയിലുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി യതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നഗരസഭയിലെ തോടുകളും കരകവിഞ്ഞു ഒഴുകിയതു മൂലം തോടുകളിൽ ഇരകരകളിലുള്ള വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുപകരണങ്ങൾ നാശം സംഭവിച്ചു.

താഴത്തെ നടയ്ക്കൽ , പൊന്തനാപ്പറമ്പ് ,മുരിക്കോലിൽ വാഴമറ്റം ,എന്നീ പ്രദേശങ്ങളിലാണ് ഈരാറ്റുപേട്ട നഗരസഭയിൽ വെള്ളം കയറി യത്.
മുരിക്കോലി അൻസാർ മസ്ജിദിലും അംഗൻവാടിയിലും വെള്ളം കയറി.തിങ്കളാഴ്ച രാവിലെ 9 വരെ ശക്തമായ മഴയാണ് ഈരാറ്റുപേട്ട മേഖലയിലുണ്ടായ ത്.പിന്നീട് മഴ മാറി നിന്നു.
ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് മണിക്കു റോളം ഗതാഗതംതടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് .അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം .

