പാലാ: കേരളാ സർക്കാരിൻ്റെ ലോട്ടറിയെടുക്കുന്നതിൽ കൂടുതലും തൊഴിലാളികളാണ് ,തൊഴിലാളികളുടെ സർക്കാർ തന്നെ അവരെ കബളിപ്പിക്കുന്ന വൈരുദ്ധ്യമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് പൗരാവകാശ സമിതിയുടെ പ്രസിഡണ്ട് ജോയി കളരിക്കൽ അഭിപ്രായപ്പെട്ടു.

ലോട്ടറി തൊഴിലാളികളുടെ കമ്മീഷൻ വെട്ടി ചുരുക്കി കൊണ്ടും, അശാസ്ത്രീയമായ സമ്മാന ഘടനകൊണ്ടും കേരളാ ലോട്ടറി പാവപ്പെട്ട ലോട്ടറി തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ സർക്കാർ കൈയ്യിട്ട് വാരുകയാണെന്ന് ജോയി കളരിക്കൽ അഭിപ്രായപ്പെട്ടു.

ലോട്ടറി തൊഴിലാളികളെ അവഗണിച്ചു കൊണ്ട് കേരളാ ലോട്ടറി പ്രഹസനമാക്കുന്നതിനെതിരെ പൗരാവകാശ സമിതി പാലായിൽ നടത്തിയ ലോട്ടറി കത്തിക്കൽ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു ജോയി കളരിക്കൽ
കൗൺസിലർ വി.സി.പ്രിൻസ് സമരം ഉദ്ഘാടനം ചെയ്തു. ബിനു മാത്യുസ് (ആം ആദ്മി പാർട്ടി പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്. അഡ്വ.സിറിയക് ജയിംസ് (പൗരാവകാശ സമിതി) ടി.എസ് ശശിധരൻ ,അജി കെ.എസ്തുടങ്ങിയവർ പ്രസംഗിച്ചു.

