
കോട്ടയം :ഇടമറുക് : ജല ജീവൻ മിഷൻ മീനിച്ചിൽ മലങ്കര കൂടി വെള്ള പദ്ധതി ഭാഗമായി മലങ്കരഡാമിൽ നിന്ന് നീലൂരിൽ വെള്ളം എത്തിച്ച് 15 ഓളം പഞ്ചായത്ത് കളിൽ വെള്ളം എത്തിക്കാൻ ഉള്ള പദ്ധതി ജനങ്ങളുടെ കുടി വെള്ളം ആവിശ്യം എന്ന ബലഹീനത മുതലെടുത്ത് അവരെ പറ്റിക്കുകയാണ് എന്ന് ഇടമറുക് പൗര സമിതി.

ഇപ്പോൾ ഹൈദ്രബാദ് നിന്ന് കൊണ്ട് വരുന്ന 700 mm വ്യാസം ഉള്ള പൈപ്പുകൾ വാഹന ഗതാഗതത്തിന് ഉണ്ടാക്കിയ റോഡുകളിൽ കോടതി ഉത്തവുകൾ ലംഘിച്ചു കൊണ്ട് ഇറക്കുകയാണ്.ഈ പദ്ധതി എസ്റ്റിമേറ്റ് എന്നത് പ്രത്യേകം സ്ഥലം വാടകയ്ക്ക് കണ്ടെത്തി അങ്ങനെ ഉള്ള യാർഡിൽ വേണം ഈ പൈപ്പ് ഇറക്കാൻ. അത് ചെയ്യാതെ ഇന്ന് ഇടമറുക് പള്ളി രണ്ടാറ്റുമുന്നി വാകക്കാട് റോഡിൽ ഈ പൈപ്പുകൾ ഇറക്കുന്നത് ഇടമറുക് പൗര സമിതി തടയുകയുണ്ടായി.
അപ്പോൾ കിട്ടിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.അവിടെ പൈപ്പ് ഇറക്കുന്നതിനു യാതൊരു രേഖകളും ഇല്ലാതെ ആണ് പൈപ്പ് ഇറക്കാൻ വന്നത്.ഈ പൈപ്പ് ഇറക്കുന്നത് തടഞ്ഞപ്പോൾ വീണ്ടും പൈപ്പ് ഇറക്കാതെ അവർ പോകുയാണ് ഉണ്ടായത്.ഈ പദ്ധതി 50% കേന്ദ്രവും ബാക്കി 50% സ്റ്റേറ്റും, പഞ്ചായത്തും, ഗുണഫോതൃ വിഹിതം ആണ്. അത് ഉണ്ടാകില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രണ്ട് മലങ്കരയിൽ നിന്ന് നീലൂർക്ക് ഈ പദ്ധതിമായി ബന്ധപ്പെട്ട് 40% വെള്ളമേ ഇപ്പോൾ അവിടെ നിന്ന് ലഭിക്കുകയുള്ളു ബാക്കി വെള്ളം കിട്ടണമെങ്കിൽ മൂലമറ്റം പവർ ഹൗസ് രണ്ടാം ഘട്ടം പൂർത്തിയാക്കി പുതിയ കൂടുതൽ ജനറേറ്റുകൾ സ്ഥാപിച്ച് കൂടുതൽ വെള്ളം അവിടെ നിന്ന് പുറത്ത് പോകുബോൾ മാത്രമേ ഈ പദ്ധതി മായി ബാക്കി 60 % വെള്ളം ലഭിക്കുകയുള്ളു.
അങ്ങനെ എങ്കിൽ ആദ്യം ചെയ്യേണ്ടത് മൂലമറ്റം പവർ ഹൗസ് രണ്ടാം ഘട്ടം പൂർത്തിയാക്കുക എന്നതാണ്. അതിന് ശേഷം അവിടെ നിന്ന് ലഭിക്കുന്ന വെള്ളം ലഭ്യത ഉറപ്പ് വരുത്തി വേണം ഈ പദ്ധതി നടപ്പാക്കാൻ. അതായത് 100% പണം ലഭ്യതയും, വെള്ളലഭ്യതയും ഉറപ്പ് വരുത്താതെ ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത് കുടി വെള്ളത്തിന് ആവിശ്യം ഉള്ളവരുടെ കണ്ണിൽ പൊടി ഇട്ട് നടത്തുന്ന വൻ അഴിമതിയാണ്.കുടി വെള്ളത്തിന് ആവിശ്യം ഉള്ളവർക്ക് അത് ലഭിക്കും എന്ന് ഉറപ്പ് വരുത്താതെ ഈ പദ്ധതി നടപ്പാക്കുരുത് എന്ന് ഇടമറുക് പൗരസമിതി പ്രസിഡന്റ് താഷ്കെന്റ് പൈകട ആവശ്യപ്പെട്ടു.

