Kerala

കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി

ഏറ്റുമാനൂർ :വിവിധ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ് (ബി)ലേക്ക് ചേർന്നവർക്ക് അംഗത്വം നൽകി.  കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ ജനറൽ ബോഡി ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നപ്പോഴാണ് പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവർക്കു കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അംഗത്വം നൽകിയത് .

ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വടകോട് മോനച്ചൻ, സാജൻ ആലക്കളം, ഔസേപ്പച്ചൻ ഓടയ്ക്കൽ എന്നിവരുടെ സാന്നിധ്യത്തിലാണ്   ഏറ്റുമാനൂർ കോട്ടയം നിയോജക മണ്ഡലത്തിലെ ഇരുപത്തഞ്ചോളം  പ്രവർത്തകർക്ക്  കേരളാ കോൺഗ്രസിൽ   മെമ്പർഷിപ്പ് കൊടുത്തു സ്വീകരിച്ചത്.

അതോടൊപ്പം കെ ടി യു  സി (ബി) കോട്ടയം ജില്ലാ കമ്മിറ്റിയും  പുന സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ടായി മധു ആർ പണിക്കരെ തെരഞ്ഞെടുത്തു.വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ യോഗം ഉടൻ വിളിച്ചു ചേർത്ത് കെ ടി യു  സി യെ ശക്തിപ്പെടുത്തുമെന്ന് മധു ആർ പണിക്കർ പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top