പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ് ദേഹത്തു കയറി കൂത്താട്ടുകുളം സ്വദേശിനി മരിച്ചു. കൂത്താട്ടുകുളം കിഴക്കേകോഴിപ്‌ളാക്കൽ ചിന്നമ്മ(70) ആണ് മരിച്ചത്.

അബോധാവസ്ഥയിലായ വയോധികയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു.ഇപ്പോൾ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത് .പാലാ പിറവം റൂട്ടിൽ ഓടുന്ന ശിവ പാർവതി ബസ്സാണ് അപകടമുണ്ടാക്കിയത്.ബസ്സിന്റെ മുമ്പിലൂടെ വയോധിക പാസ് ചെയ്തപ്പോഴാണ് ബസ് തട്ടിയത് .ബസ്സിന്റെ ഡ്രൈവർ വലവൂർ സ്വദേശി ജോജോ പോലീസ് കസ്റ്റഡിയിലാണ് .രാവിലെ 11 ഓടെയായിരുന്നു അപകടം


