കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിൻ്റെ വീട്ടിൽ പരിശോധന. മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്.സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ധിഖിൻ്റെ വീട്ടിലാണ് പരിശോധന. ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.

നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിനെതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.

അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ വിമർശിച്ച പാലാ സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിലിനെയും കേന്ദ്ര രഹസ്യ പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് അറിയുവാൻ കഴിഞ്ഞത്.വിദേശത്തുള്ള അയാൾ വരുമ്പോൾ തന്നെ വിമാന താവളത്തിൽ വച്ച് തന്നെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കാനുള്ള സാധ്യതയുമുണ്ട് .ഇയാൾ പാലാക്കാരനാണ് .പാലാ പൂഞ്ഞാർ തെരഞ്ഞെടുപ്പുകളിലും ഇയാൾ മത്സരിച്ചിട്ടുണ്ട് .
മറ്റൊരു പാലാക്കാരനായ സന്തോഷ് പുളിക്കൻ ഓപ്പറേഷൻ സിന്ദൂറിന്റെ അനുകൂലിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നത് .ഇദ്ദേഹവും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാറുണ്ട് .മുൻസിപ്പൽ തെരെഞ്ഞടുപ്പുകളിലും ;നിയമസഭാ തെരഞ്ഞെടുപ്പിലും ;ലോക് സഭാ തെരഞ്ഞെടുപ്പിലും ഒക്കെ മത്സരിക്കുന്നത് സന്തോഷ് പുളിക്കന്റെ സ്വഭാവമാണ് .ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത .
സ്വതന്ത്രരിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും സന്തോഷ് പുളിക്കാനാണ്.പാലാ മിനി സിവിൽ സ്റ്റേഷൻ സ്റ്റാൻഡിലെ ഓട്ടോ റിക്ഷാ തൊഴിലാളിയാണ് സന്തോഷ് പുളിക്കൻ.മൂന്നാം ക്‌ളാസും ഗുസ്തിയും അറിയാവുന്ന എം എം മണിക്ക് മന്ത്രി ആവാമെങ്കിൽ തനിക്കെന്തു കൊണ്ട് മന്ത്രിയായി കൂടെന്നും സന്തോഷ് ചോദിക്കുമ്പോൾ സഹ പ്രവർത്തകരായ ഓട്ടോ റിക്ഷാ ക്കാർ പറയുന്നത് .അതൊക്കെ സന്തോഷിനോട് ചോദിക്കൂ എന്നാണ് .ഈയിടെ തന്നെ വിവാഹം കഴിക്കാൻ താല്പര്യമുള്ള യുവതികളെ ക്ഷണിച്ചു കൊണ്ട് സന്തോഷ് പുളിക്കൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു .

