
ഭരണങ്ങാനം . മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായി. ഭരണങ്ങാനം വിലങ്ങു പാറ പാലത്തിനടിയിലെ കുളിക്കടവിൽ കളിക്കാനിറങ്ങിയവരെയാണ് കാണാതായത്.

വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.ഭരണങ്ങാനം അസിസ്സിയിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. അടിമാലി,മുണ്ടക്കയം സ്വദേശികളായ അമൽ കെ.ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത് പോലീസും ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം നന്മക്കട്ടവും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു.
രാത്രിയായതോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിട്ടുണ്ട്. നാളെ അതിരാവിലെ പുനരാരംഭിക്കും.കോട്ടയത്ത് നിന്നുള്ള സ്കൂബാ സംഘവും, പാലാ പോലീസും ,പാലാ ഫയർഫോഴ്സും ,ഈരാറ്റുപേട്ടയിലെ നന്മ കൂട്ടവും ,ടീം എമർജൻസിയും തെരെച്ചിലിനായി മുന്നിട്ടിറങ്ങിയിരുന്നു.നടപടികൾ പാലാ ഡി.വൈ.എസ്.പി കെ.സദൻ എകോപിപ്പിച്ചു

