ആലപ്പുഴ തുറവൂരിൽ എഴുപുന്ന പഞ്ചായത്തിൽ പട്ടികജാതി സഹകരണ ബാങ്കിന്റെ സെക്രട്ടറി കെ എസ് കുഞ്ഞുമോൻ ബാങ്കിനുള്ളിൽ തൂങ്ങി മരിച്ചു .11 വർഷമായി ഈ ബാങ്കിൽ തന്നെ ജോലി ചെയ്യുകയായിരുന്നു .

ബാങ്കിലെ ശുചീകരണ തൊഴിലാളി രാവിലെ വന്നപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലും ;ഷട്ടർ പാതി തുറന്ന നിലയിലുമായിരുന്നു .സംശയം തോന്നിയ ഇവർ ബാങ്കിനുള്ളിൽ പരിശോധിച്ചപ്പോഴാണ് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .


