തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ അഞ്ച് പുതിയ ബസുകൾ കൂടി നിരത്തിലിറങ്ങി.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി ജോൺ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു\രണ്ട് എ.സി ബസുകളും മൂന്ന് നോൺ എ.സി ബസുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

ഇവ ഉപയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പാലക്കാട്ടേക്ക് രണ്ടും അമൃതയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്.\രണ്ട് എ.സി ബസുകൾ ഉപയോഗിച്ച് ആരംഭിച്ച പാലക്കാട് സർവീസ് രാത്രി 12.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40ന് പാലക്കാട് എത്തും.

ഉച്ചയ്ക്ക് 1.45ന് പാലക്കാട് നിന്ന് തിരിക്കുന്ന ബസ് രാത്രി 11.45ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന രീതിയിലാണ് സമയക്രമം.\467 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ട് നോൺ എ.സി ബസുകൾ ഉപയോഗിച്ചുള്ള മറ്റൊരു പാലക്കാട് സർവീസ് രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് വൈകിട്ട് 5.15ന് ലക്ഷ്യസ്ഥാനത്തെത്തും.ഈ ബസ് രാത്രി 10.45നാണ് പാലക്കാട് നിന്ന് മടക്കയാത്ര ആരംഭിക്കുക. 411 രൂപയാണ് ഇതിലെ നിരക്ക്.