പാലാ കരൂർ ഭഗവതി ക്ഷേത്രം രക്ഷാധികാരിയും, മീനച്ചിൽ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സഹ കരണ സംഘം സെകട്ടറിയുമായ പാലാ കരൂർ കളപ്പുരക്കൽ (വടക്കേകുറ്റ് ) ബിജുകുമാറിന്റെ മാതാവ് രുഗ്മിണിയമ്മ (78) (ഉള്ളനാട് മുളംകുന്നത്ത് കുടുംബാംഗം) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 മണിക്ക് കരൂർ വീട്ടുവളപ്പിൽ.

മക്കൾ – ജയകുമാർ, ബിജുകുമാർ, അനൂപ് കുമാർ (കാനഡ) മരുമക്കൾ – ജ്യോതി ജയകുമാർ , ശ്രുതി ഭവനം ചെത്തിമറ്റം. പ്രീതാ ദേവി ബിജു, നല്ലമകുഴിയിൽ മറ്റക്കര. വിദ്യാ അനൂപ്, മീനു നിവാസ്, വലവൂർ.


