Kerala

കൈരളി ശ്ലോകരംഗം പാലാ 36 മത് വാർഷികം മെയ് ഒന്നിന്

 

പാലാ ഇടനാട്ടിൽ സ്ഥാപക ആചാര്യൻ കെ എൻ വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ 1986ൽ ആരംഭിച്ച സാഹിത്യസപര്യ 36 വർഷത്തിലേക്ക് ചുവട്  വെക്കുന്നു. പതിവുപോലെ വേനൽ അവധിക്കാല ക്ലാസുകൾ ആരംഭിച്ചു. അക്ഷരശ്ലോകം, കാവ്യകേളി, കവിത എന്നിവ നാല് തലമുറയോളം പകർന്നുകൊടുത്ത ആചാര്യന്റെ ശിഷ്യഗണങ്ങളാണ് ക്ലാസുകൾ നയിച്ചത്.

2025 മെയ് 1 വ്യാഴാഴ്ച വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ ശ്ലോകോത്സവം 36ാം വാർഷികമായി ആഘോഷിക്കുന്നു. ആചാര്യ സ്മൃതിയോടെ ആരംഭിക്കുന്ന ചടങ്ങിൽ ട്രോഫി അനുസ്മരണം നടത്തുന്നത് സൗമ്യ താമരശ്ശേരിയാണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ മത്സരങ്ങളുടെ ഉദ്ഘാടനം നടത്തുന്നു. എട്ടു മുപ്പതിന് പ്രൊഫസർ എൻ ഡി കൃഷ്ണനുണ്ണി സ്മാരക സംസ്കൃത അക്ഷരശ്ലോകത്തിലാണ് മത്സരങ്ങളുടെ തുടക്കം. വി ശങ്കുണ്ണിക്കുട്ടൻ സ്മാരക സമസ്യാപൂരണത്തിനും കവിതാപൂരണത്തിനുമുള്ള സമസ്യകൾ നേരത്തെ തന്നെ പ്രഖ്യാപിക്കും. മത്സരദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി അത് സമർപ്പിക്കേണ്ടതാണ്. 9.30 മുതൽ അഖിലകേരള അടിസ്ഥാനത്തിലുള്ള അക്ഷരശ്ലോക മത്സരങ്ങൾ ഹൈസ്കൂൾ & ഹയർ സെക്കൻഡറി, യുപി,എൽപി എന്നീ വിഭാഗങ്ങളിലായി നടക്കുന്നു.

തൊടുപുഴ ദാമോദരൻ മാസ്റ്റർ സ്മാരക കാവ്യകേളി മത്സരവും തുടർന്ന് 36 മത് ബാച്ചിന്റെ അരങ്ങേറ്റവും ഉണ്ടാകും.
1.30 മുതൽ കെ എൻ വിശ്വനാഥൻ നായർ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള അക്ഷരശ്ലോകമത്സരവും നടത്തുന്നു. (ഒന്നാം സമ്മാനം :5000, രണ്ടാം സമ്മാനം: 3000,മൂന്നാം സമ്മാനം :2000 )വൈകിട്ട് നാലുമണി മുതൽ നടക്കുന്ന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രിയ കവി പ്രൊഫസർ വി മധുസൂദനൻ നായർ ആണ്.കെ എൻ ജയചന്ദ്രൻ അധ്യക്ഷനായ സമ്മേളനത്തിൽ സെക്രട്ടറി ഡോ ആര്യാംബിക സ്വാഗതം ആശംസിക്കുന്നു. മുഖ്യപ്രഭാഷണവും ഗുരുപൂജയിലൂടെ കൈരളി കുട്ടികളുടെ ആദരവ് ഏറ്റുവാങ്ങുന്നതും അക്ഷരശ്ലോക പണ്ഡിതനും കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ശ്രീ ജോയ് വാഴയിൽ ആണ്. കെ എൻ വിശ്വനാഥൻ നായർ സ്മാരക ട്രോഫി സമർപ്പണവും അനുസ്മരണവും നിർവഹിക്കുന്നത് അക്ഷരകേളിയുടെ പ്രസിഡന്റായ ശ്രീ വി കെ സുധാകരനാണ്.

കെ കെ പങ്കജാക്ഷൻ നായർ സ്മാരക ട്രോഫി സമർപ്പണവും പ്രതിഭകൾക്ക് അനുമോദനവും നടത്തുന്നത് മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയന്റെ ചെയർമാനും ഗുരുവായൂർ ദേവസ്വം ബോർഡിന്റെ മെമ്പറുമായ ശ്രീ മനോജ് ബി നായരാണ്. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ കുമാരകവി പുരസ്കാരം നേടിയ അനഘ ജെ കോലത്ത്, വെണ്മണി പുരസ്കാരം, അബുദാബി ശക്തി അവാർഡ്, എന്നിവ നേടിയ ശ്രീകാന്ത് താമരശ്ശേരി എന്നിവരെ അനുമോദിക്കുന്നു. മുത്തശ്ശി മധുരം പുരസ്കാരവും ശ്ലോക താരകം പുരസ്കാരവും തുടർന്ന് നൽകുന്നു. നന്ദി പ്രകാശനം ചെയ്യുന്നത് ബാലു എസ് നായർ ആണ്.

തുടർന്ന് കാവ്യ സന്ധ്യ.ഉദ്ഘാടകൻ പ്രിയ കവി  പി രാമൻ ആണ്. പ്രൊഫ. വി മധുസൂദനൻ നായർ, ശ്രീ ജോയ് വാഴയിൽ, ശ്രീ വി കെ സുധാകരൻ, ശ്രീ കെ ലാൽ,ശ്രീ ജോണി ജെ പ്ലാത്തോട്ടം, ശ്രീ രഘു കെ ആർ,  വിഷ്ണുപ്രിയ, ശ്രീകാന്ത് താമരശ്ശേരി,ആര്യാംബിക,പൂർണ്ണിമ,സൗമ്യ താമരശ്ശേരി,അനുപ്രഭ,ധന്യ, രമ്യ, ജയലക്ഷ്മി,അന്നപൂർണ്ണ, രാമു,ബാലു, മുരളി കൃഷ്ണൻ, നീതുമോൾ, ബിനുശ്രീ, ആതിര,ഹരിശങ്കർ,റോഷ്നി പി സി എന്നിവരാണ് കവിതകൾ അവതരിപ്പിക്കുന്നത്. നന്ദി അറിയിക്കുന്നത് ഡോ. രമ്യ ഗോകുലനാഥ് ആണ്.തുടർന്ന് 7.30 മുതൽഅക്ഷരശ്ലോക സദസ്സ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top