Kerala

ഗാഡലുപ്പേ പള്ളിയിലെ യൗസേപ്പിതാവിന്റെ ഊട്ടുനേർച്ച: ഭക്തിസാന്ദ്രം:ഒഴുകി എത്തിയത് ആയിരങ്ങൾ

പാലാ :ഗാഡലുപ്പേ പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാളിന് ആയിരങ്ങൾ ഒഴുകിയെത്തി.രാവിലെ ഇടവക വികാരി ഫാദർ ജോഷി പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായ കുരിശിന്റെ വഴി നടന്നു .പതിനൊന്നിന് പെരുന്നാൾ കുർബാനയിൽ ആയിരങ്ങളാണ് പങ്ക് ചേർന്നത്.വിശുദ്ധ യൗസേപിതാവിൻെറ തിരുസ്വരൂപത്തിൽ പൂക്കളും ;കഴുന്നും അർപ്പിക്കാൻ നൂറുകണക്കിന് ജനങ്ങൾ ഒഴുകി എത്തി.

തിരുകർമ്മങ്ങൾക്ക് റവറൻ ഫാദർ ജോഷി പുതുപ്പറമ്പിൽ ;റവറൻ ഫാദർ തോമസ് പഴുവാക്കാട്ടിൽ;റവറൻ ഫാദർ ഡൊമിനിക് സാവിയോ;റവറൻ ഫാദർ വർഗീസ് ആലുങ്കൽ;റവറൻ ഫാദർ ജോർജ് മഞ്ഞാങ്കൽ ;റവറൻ ഫാദർ തോമസ് തറപ്പേൽ എന്നിവർ നേതൃത്വം നൽകി.ഒട്ടു നേർച്ചയ്ക്കു ആയിരങ്ങളാണ് ഒഴുകിയെത്തിയത്.കൂടുതൽ പേരും സകുടുംബമാണ്  പങ്കെടുത്തത്.

കുഞ്ഞുങ്ങൾക്കും യസേപ്പിതാവിന്റെ ചോറ് മാതാപിതാക്കൾ ഞ്ഞുള്ളി വായിൽ വച്ച് കൊടുക്കുന്നതും കാണാമായിരുന്നു .ഗാഡലൂപ്പാ പ്രേഷിത സംഘമാണ് തിരുക്കർമ്മങ്ങലും ; ഊട്ടു നേർച്ചയും നിയന്ത്രിച്ചത്.പ്രേഷിത സംഘം ട്രാഫിക് ക്രമീകരണങ്ങളും നടത്തി.ഇടവക സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ ;പി ഡി സി സെക്രട്ടറി ജൂബി ജോർജ്;പി ഡി സി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top