മൂലമറ്റം.ഓട്ടോ ഡ്രൈവറെ കാണാനില്ലന്ന് പരാതി ഉയർന്നിരിക്കുന്നു. മൂലമറ്റം അങ്കി കുന്നേൽ ജോയിയുടെ മകൻ ടോണി 35നെയാണ് തിങ്കളാഴ്ച ഉച്ചമുതൽ കാണാതായതു് കെ.എസ് ആർറ്റിസി സ്റ്റാൻ്റിനടുത്ത് ഓട്ടോ ഓടിക്കുന്ന ടോണി ഓട്ടം കുറവാണന്ന് പറഞ്ഞ് ഉച്ചയ്ക്ക് കയറി പോയതായി സുഹൃത്തുക്കൾ പറയുന്നു.

വൈകുന്നേരമായിട്ടും കാണാതെ വന്നതിനെ തുടർന്ന് കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം നടത്തിയപ്പോൾ പൊട്ടൻ പടിറോഡിൻ്റെ അങ്ങേ അറ്റത്ത് ഓട്ടോ കിടക്കുന്നതായി കണ്ടെത്തി.
അടുത്ത് തന്നെ ഫോണും താക്കോലും കണ്ടെത്തി അവിടെ 50 മീറ്റർ താഴെ കൊക്കയിൽ മൃതദേഹം കണ്ടെത്തി ഇൻക്വിസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞാലേ മരണകാരണം വ്യക്തമാവുകയുള്ളു ഇയാൾ അവിവാഹിതൻ ആണ്.

