Kerala

വനിതാ ദിനത്തിൽ വനിതകളെ “ഓഫീസർ” കാണിച്ചു നഗരസഭ;സെക്കൻഷോ കണ്ട് കൂളായി വീട്ടിൽ പോയി വനിതകൾ

പാലാ – അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 ശനിയാഴ്ച രാവിലെ മുതൽ നഗരസഭയിൽ ആകമാനം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം 8:30ന് നഗരസഭാങ്കണത്തിൽനടന്ന സമ്മേളനം ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.

ജീവൻ തന്നത് ദൈവമാണെങ്കിൽ ജീവിതം തന്നത് അമ്മയാണെന്നും, പുരുഷ ദിനം പോലെ സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ ഒരു ദിവസത്തിന്റെ ആവശ്യമില്ല എന്ന് തിരിച്ചറിയും വരെ വനിതകളുടെ ദിനം ആഘോഷിച്ചുകൊണ്ടിരിക്കുമെന്നും ചെയർമാൻ ഓർമിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ഐ.സി.ഡി.എസ് ളാലം ബ്ലോക്ക് സൂപ്പർവൈസർ ജ്യോതി എസ്. കുമാർ എന്നിവർ വനിതാദിന സന്ദേശം നൽകി.

തുടർന്ന് മുപ്പതോളം വനിതകൾക്ക് പുത്തേട്ട് സിനിമ, ജോസ് തിയേറ്റർ എന്നിവിടങ്ങളിൽ നടക്കുന്ന ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സെക്കൻഡ് ഷോ മൂവിയുടെ ടിക്കറ്റുകൾ വൈസ് ചെയർപേഴ്സൺ ബിജി ജോജോ വിതരണം ചെയ്തു. ലിസി കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, ജോസ് ജെ.ചീരാൻകുഴി, സിജി പ്രസാദ്,സിജി ടോണി, ആനി ബിജോയ് , മായാ രാഹുൽ തുടങ്ങിയ കൗൺസിലർമാരും നഗരസഭാ ഉദ്യോഗസ്ഥരായ  വിജേഷ്, തോംസൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം കൃതജ്ഞത രേഖപ്പെടുത്തി. മുനിസിപ്പൽ ആർമി പ്രതിനിധി ബിജോയ് മണർകാട്ടു സമ്മേളനത്തിന് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top