Kerala

വനിതാ ദിനത്തിൽ നേഴ്സിങ് വിദ്യാർഥിനിക്ക് കരുത്തുറ്റ കൈത്താങ്ങുമായി പാലാ രൂപതയിൽപെട്ട മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് പിതൃവേദി യൂണിറ്റ്’

പാലാ:വനിതാ ദിനത്തിൽ നേഴ്സിങ് വിദ്യാർഥിനിക്ക് കരുത്തുറ്റ കൈത്താങ്ങുമായി പാലാ രൂപതയിൽപെട്ട മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് പിതൃവേദി യൂണിറ്റ്’ ഇടവകയിൽപ്പെട്ട ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ട വൃക്ക രോഗിയുടെ മകളുടെ നേഴ്സിങ് പഠനത്തിന്റെ ഈ വർഷത്തെയും വരും വർഷത്തെയും ഫീസായ 1,77,800രൂപ നൽകി കൊണ്ടാണ് അവർ മാതൃകയായത്. കഴിഞ്ഞവർഷത്തെ പെൺകുട്ടിയുടെ ഫീസ് മുടങ്ങിയതറിഞ്ഞാണ് മണ്ണാറപ്പാറ  പിതൃവേദി യൂണിറ്റ് കുട്ടിയുടെ വിദ്യാഭ്യാസം തകരാറിലാവാതിരിക്കാൻ വേണ്ട ഇടപെടൽ നടത്തിയത്.

അപ്പനും അമ്മയും മകനും മകളും അടങ്ങുന്നതാണ് ഈ നിർധന കുടുംബം. പെൺകുട്ടിയുടെ പഠനം മാത്രമാണ് കുടുംബത്തിൻ്റെ ഏകപ്രതീക്ഷ. യൂണിറ്റ് പ്രസിഡണ്ട് ബാബുപോൾ കൊച്ചുകുടിയിൽ , സെക്രട്ടറി ബോബൻ കാറുകുളം, വൈസ് പ്രസിഡണ്ട് സിബി ഇലവത്തിൽ, ട്രഷറർ സിബി തൊണ്ടിക്കൂട്ടിലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പിതൃവേദി യൂണിറ്റ് കമ്മിറ്റി വികാരി ഫാദർ ജോസഫ് വള്ളോം പുരയിടത്തിന് തുക കൈമാറി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top