പാലാ:തന്റെ ഇടവക ക്കാരൻ പാലാ നഗര പിതാവായപ്പോൾ ചെറുകര പള്ളി വികാരി ഫാദർ ബെന്നി കന്നുകെട്ടിയേലിന് ഇരിപ്പുറച്ചില്ല അദ്ദേഹം ഇടവക ജനങ്ങളെയും കൂട്ടി നേരെ പാലാ മുൻസിപ്പൽ കൗൺസിൽ ഹാളിലേക്ക് വന്നു കെട്ടിപ്പിടിച്ച് ആശംസകൾ നേർന്നു .അതാണ് ബെന്നിയച്ചൻ മനസിലുള്ളത് എന്താണെന്ന് മുഖം നോക്കിയാൽ തന്നെ അറിയാവുന്ന വ്യക്തിത്വം . തന്റെ ഇടവകയിലെ കുഞ്ഞാട് പാലാ നഗര പിതാവാകുമ്പോൾ അദ്ദേഹത്തിനെങ്ങനെ ഇരിപ്പുറയ്ക്കും .

കോട്ടയത്തെ പ്രബല ക്രൈസ്തവ സുമുദായമായ കാനായ വിഭാത്തെ കൈവിടാതെ കെ.എം.മാണിയുടെ ഇളം മുറതലമുറക്കാരനായ ജോസ്.കെ.മാണി. പാലാമണ്ഡലം പുനസംഘടിപ്പിക്കും മുമ്പ് കനാനായ മേഖലകളായ വെളിയന്നൂർ, ഉഴവൂർ പഞ്ചായത്തുകൾ പാലായിലായിരുന്നു. സമീപ പഞ്ചായത്തുകളിലും കടുത്തുരുത്തിയിലും പ്രബല വോട്ട് ബാങ്കായിരുന്നു ഇക്കൂട്ടർ.ജോസഫ് ചാഴികാടനെ കടുത്തുരുത്തി എം.എൽ.എ ആക്കി കൊണ്ടാണ് കേരള കോൺഗ്രസിൽ കനാനായ പ്രീണനം ആരംഭിച്ചത്.പിന്നീട് ഏറ്റുമാനൂർ സീററ് ബാബു ചാഴികാടന് നൽകി.തുടർന്ന് ബാബുവിൻ്റെ ചേട്ടൻ തോമസ് ചാഴികാടനെ 20 വർഷം തുടർച്ചയായി ഏറ്റുമാനൂരിൽ എം .എൽ .എ യും അഞ്ചു വർഷം കോട്ടയം എം.പിയുമാക്കി.
കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജിനെ കെ.എം.മാണി എം.എൽ.എ ആക്കി. ജോസ്.കെ.മാണി കഴിഞ്ഞ തെരഞ്ഞെടുപ്പിലും കടുത്തുരുത്തി സീറ്റ് സ്റ്റീഫനാണ് നൽകിയത്.പ്രൊഫ.എം.സി.മാത്യു (ഉഴവൂർ), പ്രൊഫ. ജോയി മുപ്രാപിള്ളി ( വെളിയന്നൂർ) എന്നിവരെ പി.എസ്.സി അംഗങ്ങളും ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമാക്കി. സമുദായത്തിൽ നിന്നുള്ളവരെ ഹൈക്കോടതിയിലെ ഉന്നത പദവികളിലും ജില്ലാ കോടതികളിലും നിയമിക്കുകയും ചെയ്തു.
ജസ്റ്റീസ് .സിറിയക് ജോസഫും, കെ.സി.പീറററും അഡീഷണൽ അഡ്വ.ജനറലും അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും എല്ലാ മാക്കി. ജോസ്.കെ.മാണിയുടെ കാലഘട്ടത്തിലും നിരവധി കനാനായ സമുദായക്കാർ ഗവ: പ്ലീഡർ തസ്തികയിൽ കയറിപ്പറ്റിയിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്ന ഷിനോജ് ചാക്കോയും ഈ അക്കൗണ്ടിലൂടെയാണ് വന്നത്.
കേരള കോൺ (എം)ൻ്റെ മുഖ്യ സെക്രട്ടറിയുo യുവജന വിഭാഗം പ്രസിഡണ്ടും കനാനായ വിഭാഗക്കാരാണ്.അവസാനം പാലാ നഗരസഭാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസുകാരനായ ക്‌നാനായ സമുദായ അംഗമായ തോമസ് പീറ്റർക്ക് സമ്മാനിച്ചിരിക്കുകയാണ്.ഇന്നലെ നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിനു ശേഷം തോമസ് പീറ്ററിൻ്റെ ഇടവക ദേവാലയമായ വള്ളിച്ചിറ ചെറുകര പള്ളി വികാരിയുടെ നേതൃത്വത്തിൽ സമുദായ നേതാക്കൾ കൂട്ടമായി എത്തിയാണ് തങ്ങളുടെ പ്രതിനിധിക്ക് ആശംസകൾ നേർന്നത് എന്നതും ശ്രദ്ധേയമായി.
കോട്ടയം ചിങ്ങവനത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കനാനായ സമൂഹത്തിനെയും കേരള കോൺ (എം) പരിഗണിച്ചിട്ടുണ്ട്.1977ലും 198o ലും കോട്ടയത്തുനിന്നും പാർട്ടി സ്ഥാനാർത്ഥിയായി പാർലമെൻ്റിലേക്ക് വിജയിച്ച സ്കറിയാ തോമസും മറ്റൊരു കാനായക്കാരനാണ്.

