Kottayam

മയക്കു മരുന്ന് ഉപയോഗം താലൂക്ക് വികസന സമിതിയിൽ ചർച്ചയായി :അറുതി വരുത്തുന്നതിന് പൊതുജനങ്ങളുടെയും സഹായം അഭ്യത്ഥിച്ച്‌ ആർ ഡി ഒ ;കെ പി ദീപ 

പാലാ :മയക്കുമരുന്ന കളുടെയും രാസലഹരി വസ്തുക്കളുടെയും ഉപയോഗവും വിൽപ്പനയും നടപടി സ്വീകരിക്കും താലൂക്ക് വികസന സമതി. പാല: പൊതു സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ദാരുണമായ കൊലപാതകളും ആത്മഹത്യകളും സംഘട്ടനങ്ങളും വർദ്ദിച്ചു വന്ന സാഹചര്യം കഴിഞ്ഞ ദിവസം കൂടിയ മിനിച്ചിൽതാലൂക്ക് വികസന സമതിയോഗം ചർച്ച ചെയ്യതു രാഷ്ട്രിയ ജനതാദൾ ജില്ലാജനറൽ സെക്രട്ടറി പീറ്റർ പന്തലാനിയാണ് സമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പ്രമുഖ ദിനപത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സമൂഹ മനസ്സാക്ഷിയെ ഞ്ഞെട്ടിക്കുന്ന വാർത്തകളാണ് കാണുവാനും കേൾക്കുവാനും ഇടവരുന്നതെന്ന് പീറ്റർ പന്തലാനി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത പാല ആർഡിഒ കെ.പി ദീപ ഇത് അവസാനിപ്പിക്കുന്നതിനും അറുതി വരുത്തുന്നതിന് പൊതുജനങ്ങളുടെയും സഹായം അഭ്യത്ഥിച്ചു.

അതിനായി നമ്മൾ ഭരണ സംവിധാനവും നിയമപാലകരും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും മത സാമുദായിക സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും ഒരുമിച്ച് ഇറങ്ങേണ്ട സമയമായന്ന് ആർ.ഡി ഒ യോഗത്തിൽ പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും സാമൂഹൃ സംഘടനകളും ആത്മാർത്ഥമായി സർക്കാർ സംവിധാനത്തോടൊപ്പം സഹായിക്കണമെന്ന് കോട്ടയം ഡി.സി സി വൈസ് പ്രസിഡൻ്റ് എ.കെ ചന്ദ്ര മോഹൻ ആവശ്യപ്പെട്ടു താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ജാഗ്രതാ സമിതികൾ കൂടാനും സ്കൂളുകളിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റികൾ കൂടണമെന്നും ആർഡിഒ നിർദ്ദേശം നല്കിയോഗത്തിൽ പങ്കെടുത്ത ത്രിതല പഞ്ചായത്തു പ്രസിഡൻ്റുമാരും വികസന സമതിയംഗങ്ങളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ഭരണ സംവിധാനത്തോടും നിയമപാലകരോടും ചേർന്ന് പ്രവർത്തിക്കാമെന്ന് യോഗത്തിൽ ഉറപ്പുനല്കി.

സമതിയിൽ ലഭിച്ച മറ്റ് പരാതികളും വികസ പദ്ധതികളും നടപടികൾ സ്വികരിക്കുന്നതിന് സമതിയോഗം തീരുമാനമെടുത്തു മേലുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ആർഡിഒ കെ.പി ദീപ ഡപ്യൂട്ടി തഹസീൽദാർ ബിന്ദു തോമസ് ‘ ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറാ അബ്ദുൾഖാദർ. അഡ്വ മുഹമ്മദ് ഇല്ലിയാസ്. വികസന സമിതി അംഗങ്ങളായഎ കെ ചന്ദ്ര മോഹൻ ജോസുകുട്ടി പൂവേലിൽ പീറ്റർ പന്തലാനി തോമസ് ഉഴുന്നാലിൽ അഡ്വ: ആൻ്റണി ഞാവള്ളി ഔസേപ്പച്ചൻ ഓടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സജേഷ് ശശി ആനന്ദ് വെള്ളൂക്കുന്നേൽ സ്കറിയാച്ചൻ പൊട്ടനാനി സോജൻ തൊടുക എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top