പാലാ :ഇന്നലെ കൂട്ടിയാനി റിസോർട്ടിൽ നടന്ന കേരളാ കോൺഗ്രസ് (എം) മണ്ഡലം കൺവൻഷന് മുൻ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തനും ഭാര്യ മുൻ മുൻസിപ്പൽ ചെയർപേഴ്‌സനുമായ ബെറ്റി ഷാജുവും ബഹിഷ്‌കരിച്ചു .അതേസമയം തിങ്കളാഴ്ച നടക്കുന്ന ചെയർമാൻ തെരെഞ്ഞെടുപ്പിൽ ഷാജുവിന്റെ സാന്നിധ്യം അഭ്യർത്ഥിച്ച തോമസ് പീറ്ററിനോടും എടുത്തടിച്ച നിലപാടാണ് ഷാജു സ്വീകരിച്ചത് .കൗൺസിൽ പിരിഞ്ഞ സമയം തോമസ് പീറ്റർ നേരിട്ട് ചെന്ന് പിന്തുണ തേടിയപ്പോൾ കടുത്ത വാക്കുകളോട് ഇറങ്ങി പോവുകയാണ് ചെയ്തത് .

അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പിൽ ഒന്ന് രണ്ട് വാർഡുകളിൽ നിന്നും യു ഡി എഫ് സ്ഥാനാർഥികളായി മത്സരിക്കാനുള്ള നീക്കത്തിലാണ് ഷാജു തുരുത്തൻ.രണ്ടാം വാർഡിൽ അദ്ദേഹം വോട്ട് അഭ്യർത്ഥിക്കൽ ആരംഭിച്ചു കഴിഞ്ഞു.രണ്ടു വാർഡുകളും ഇവർ പിടിച്ചെടുക്കുമെന്നുള്ള ആത്മ വിശ്വാസത്തിലാണ് യു ഡി എഫ് .യു ഡി എഫ് ഭരണം വന്നാൽ ആദ്യ രണ്ടു വര്ഷം ബെറ്റി ഷാജു തുരുത്തനായിരിക്കും ചെയർപേഴ്‌സൺ.ഇതിൽ അഭിപ്രായ വ്യത്യാസമുള്ളവരും യു ഡി എഫിൽ ഉണ്ട് .

