കാഞ്ഞിരപ്പള്ളി: പൊതുപ്രവർത്തന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ഒന്നുപോലെ തെളിമയാർന്ന വ്യക്തിത്വം നിലനിർത്തിയ അതുല്യജന്മമായിരുന്നു തോമസ് കല്ലമ്പള്ളിയുടെതെന്ന് മുൻ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ചു കല്ലംപള്ളി ഫൗണ്ടേഷൻ ചെയർമാൻ ജോജി വാളിപ്ലാക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളിയുടെ വിദ്യാഭ്യാസ വികസനത്തിൽ കല്ലമ്പള്ളിയുടെ സംഭാവനകൾ തലമുറകളോളം സ്മരിക്കപ്പെടുമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പറഞ്ഞു.

ഗവ . ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് , ഫ്രാൻസിസ് ജോർജ് MP, സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA, അഡ്വ. മോൻസ് ജോസഫ് MLA,റവ. ഫാ. ജോസഫ് പൊങ്ങന്താനം, റവ ഫാ. ആൻ്റണി തോക്കനാട്ട്,അപു ജോൺ ജോസഫ്, പാറത്തോട് പഞ്ചായത്ത് പ്രസിഡ കെ.കെ. ശശികുമാർ, അഡ്വ. പി.സി.തോമസ് Ex. MP,കെ.ജെ.തോമസ് Ex. MLA, പി.എം.മാത്യു Ex. MLA,ത്രേസിക്കുട്ടി കല്ലംപള്ളി, അഡ്വ വി. സി. സെബാസ്റ്റ്യൻ, അഡ്വ. പി.എ. സലിം, അഡ്വ. നോബിൾ മാത്യു, കൊട്ടാരക്കര പൊന്നച്ചൻ,
ജോയി നെല്ലിയാനി,എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള തോമസ് കല്ലംപള്ളി എക്സലൻസ് അവാർഡ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ആർ. ശ്രീകുമാറി നും മാതൃകാ ഗ്രാമപഞ്ചായത്തംഗത്തിനുള്ള അവാർഡ് മുണ്ടക്കയം ഗ്രാമപഞ്ചായത്തംഗം ബെന്നി ചേറ്റുകുഴിക്കും വനിതാ മാതൃകാ ഗ്രാമപഞ്ചായത്തംഗത്തിനുള്ള അവാർഡ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം റാണി റ്റോമിക്കും ജനപ്രിയ ഗ്രാമപഞ്ചായത്തംഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം എലിക്കുളം ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ടിനും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയ്ക്കും ചടങ്ങിൽ സമ്മാനിച്ചു . കല്ലമ്പള്ളിയുടെ സമകാലികരായ 25 തലമുതിർന്ന പൊതുപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
അഡ്വ. തോമസ് കുന്നപ്പള്ളി, ഡാനി ജോസ് കുന്നത്ത്,ബിജു ശൗര്യാംകുഴി ,സിബി നമ്പൂടാകം, ജോയി മുണ്ടാംപള്ളി, റ്റെഡി മൈക്കിൾ, ബിനോയി നെല്ലരി, സി.സി. പീറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

