Kottayam

ഷാജു തുരുത്തന് കൂട്ടുകാരി മണിമല പഞ്ചായത്തിലുമുണ്ട്:രാജി വയ്ക്കില്ലെന്നു പറഞ്ഞ സുനിയെ അവിശ്വാസത്തിലൂടെ പുറത്താക്കി സിപിഐ

കോട്ടയം :എനിക്ക് ഇവിടെ മാത്രമല്ലെടാ അങ്ങ് ഡെൽഹിയിലുമുണ്ടെടാ പിടി എന്ന് പറഞ്ഞത് പ്രതാപ ചന്ദ്രനാണ് .സിബിഐ ഡയറി കുറിപ്പ് എന്ന സിനിമയിൽ പ്രതാപ ചന്ദ്രൻ ആ ഡയലോഗ് പറഞ്ഞപ്പോൾ മിമിക്രിക്കാരും അത് ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ അത് മണിമല പഞ്ചായത്തിൽ നടപ്പിലായിരിക്കുകയാണ് .പാലാ നഗരസഭയിൽ കാലാവധി കഴിഞ്ഞ് മാറികൊടുക്കില്ലെന്നു വാശി പിടിച്ചപ്പോൾ ചെയർമാൻ ഷാജു തുരുത്തനെ അവിശ്വാസ പ്രമേയത്തിലൂടെ എൽ ഡി എഫ് പുറത്താക്കുകയായിരുന്ന് .എന്നാൽ തുരുത്തന് മണിമല പഞ്ചായത്തിലുമുണ്ട് ഒരു അനുയായി .കാലാവധി കഴിഞ്ഞിട്ടും മാറി കൊടുക്കാത്ത കേരളാ കോൺഗ്രസ് എം കാരി സുനി വർഗീസിനെ  ഘടക കക്ഷിയായ സിപിഐ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു .

മണിമല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെതിരെ സിപിഐ കൊണ്ടുവന്ന അവിശ്വാസം പാസായി.LDF ഭരിക്കുന്ന മണിമല പഞ്ചായത്തിൽ കേരള കോണ്ഗ്രസ് (എം) പ്രതിനിധി ആയ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുനി വര്ഗീസിനെതിരെ മുന്നണിയിലെ സിപിഐ പ്രതിനിധി ഇന്ദു പി ടി  കൊണ്ടുവന്ന അവിശ്വാസം ഒന്നിനെതിരെ രണ്ട് വോട്ടുകൾക്ക് പാസായി.

21 ആം തീയതി ശനിയാഴ്ച പഞ്ചായത്ത് ഹാളിൽ നടന്ന നടന്ന അവിശ്വാസ വോട്ടെടുപ്പിൽ യു  ഡി എഫ്  ലെമുസ്‌ലിം ലീഗ് അംഗം ജമീല P S അവിശ്വാസത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. എന്നാൽ വോട്ട് രേഖപ്പെടുത്തിയത് സംബന്ധിച്ചു അവ്യക്തത ഉണ്ടെന്നു പറഞ്ഞു തർക്കം ഉണ്ടായതിനെ തുടർന്ന് വരണാധികാരി ആയ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി അന്തിമ ഫലപ്രഖ്യാപനതിനായി ഇലക്ഷൻ കമീഷന്റെ നിർദ്ദേശം തേടിയിരുന്നു.അതുപ്രകാരം രേഖപ്പെടുത്തിയ വോട്ടുകളുടെ ഉദ്ദേശ ലക്ഷ്യം പരിഗണിച്ചു അവിശ്വാസത്തെ അനുകൂലിച്ചു ചെയ്ത 2 വോട്ടുകളും സാധു ആയി പരിഗണിക്കാം എന്നു ഇലക്ഷൻ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് പ്രകാരം ഒന്നിനെതിരെ രണ്ട് വോട്ടുകൾക്ക് അവിശ്വാസ പാസായതായി വരണാധികാരി ആയ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത്.

മുന്നണി ധാരണ പ്രകാരം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം കേരള കൊണ്ഗ്രെസ്സ് (എം) അംഗം സുനി വര്ഗീസ് രാജി വക്കാത്തതാണ് സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കാരണം .2020ൽ അധികാരത്തിൽ വന്ന ഭരണ സമതിയിൽ ആദ്യ മൂന്ന് പ്രസിഡന്റ് സ്ഥാന സിപിഐ(എം) നും,വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ ക്കും,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം കേരള കൊണ്ഗ്രസിനും ആയിരുന്നു. അതു പ്രകാരം തുടക്കത്തിൽ സിപിഐ (എം) പ്രതിനിധി ജെയിംസ് പി സൈമൻ പ്രസിഡന്റായും ,സിപിഐ പ്രതിനിധി അതുല്യ ദാസ് വൈസ് പ്രസിഡന്റ് ആയും ,കേരള കോണ്ഗ്രസ് അംഗം സുനി വര്ഗീസ് സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ ആയും ഭരണം തുടങ്ങി മൂന്ന് വർഷത്തിന് ശേഷം സിപിഐ, സിപിഐ(എം)പ്രതിനിധികൾ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ 2023 ജനുവരിയിൽ രാജി വച്ചു.തുടർന്ന് 2 വർഷക്കാലം കേരള കോണ്ഗ്രസ് പ്രെസിന്റും,സിപിഐ(എം)വൈസ് പ്രസിഡന്റും ആയി കേരള കോണ്ഗ്രസില് ആദ്യ ഒരു വശം ബിനോയ്‌ വര്ഗീസ് പ്രസിഡന്റായി ബിനോയ്‌ രാജി വച്ചതിനെ തുടന് കേരള കൊണ്ഗ്രെസിലെ തന്നെ സിറിൽ തോമസ് ആണ് ഇപ്പോൾ മണിമല പഞ്ചായത്ത് പ്രസിഡന്റ്. കഴിഞ്ഞ വർഷം മുതൽ സിപിഐ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനം അവശ്യപ്പെടുന്നുണ്ടെങ്കിലും കേരള കോണ്ഗ്രസ് പ്രതിനിധി സുനി വര്ഗീസ് രാജി വക്കാൻ തയ്യാറായില്ല.

സിപിഐ പല തവണ മുന്നണിയിൽ വിഷയം അവതരിപ്പിച്ചപ്പോൾ LDF ൽ പങ്കെടുത്ത LDF കൺവീനറും,കേരള കോണ്ഗ്രസ് (എം)മണ്ഡലം പ്രസിഡന്റ് അടക്കമുള്ള ആളുകൾ സിപിഐ യുടെ ഭാഗം ന്യായമാണ് അവർക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം നൽകാം എന്നു പറഞ്ഞതുമാണ്.തുടർന്നും കേരള കോണ്ഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മറ്റി ചെയരമാൻ സുനി വര്ഗീസ് സ്ഥാനം രാജി വക്കാൻ തയ്യാറായില്ല. സ്‌ഥലം MLA യും ചീഫ് വിപ്പുമായ ഡോ.എൻ ജയരാജനെ ഈ വിഷയം അറിയിച്ചെങ്കിലും പ്രശനത്തിൽ ഇടപെടില്ല എന്ന ആക്ഷേപം സിപിഐ ക്ക് ഉണ്ട്. തുടർന്നാണ് സിപിഐ പ്രതിനിധി ഇന്ദു പി റ്റി, സുനി വര്ഗീസ് നെതിരെ അവിശ്വാസം അവതരിപ്പിച്ചത്.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ സിപിഐ -ഒന്ന് മുസ്‌ലിം ലീഗ് ഒന്ന് കേരള കൊണ്ഗ്രെസ്സ് (എം) -ഒന്ന് എന്നിങ്ങനെ ആണ് കക്ഷി നില.

ചിത്രം :അവിശ്വാസത്തിലൂടെ പുറത്താക്കിയ സുനി വർഗീസ്;സിപിഐ മെമ്പർ ഇന്ദു പി ടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top