Kottayam

രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂൾ വാർഡിലെ (ഏഴാം വാർഡ്) ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂൾ വാർഡിലെ (ഏഴാം വാർഡ്) ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം.രാവിലെ വോട്ടർമാരുടെ ചെറിയ ക്യൂ ഉണ്ടായിരുന്നെങ്കിലും ,പെട്ടെന്ന് തന്നെ ക്യൂ അവസാനിച്ചു .പ്രമുഖ മുന്നണികളുടെ പ്രവർത്തകരും നേതാക്കളുമെല്ലാം ഇന്നലെ മുതൽ സ്ഥലത്തുണ്ടായിരുന്നു .ബൂത്ത് കെട്ടിയശേഷം പിരിഞ്ഞ അവർ രാവിലെ തന്നെ എത്തിച്ചേർന്നു .  ഫെബ്രുവരി 25ന് രാവിലെ 10 മുതൽ രാമപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും. വോട്ട് ചെയ്യുന്നതിനായി സമ്മതിദായകർക്ക് താഴെ പറയുന്നവയിലൊന്ന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

-കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.
-പാസ്പോർട്ട്.
-ഡ്രൈവിംഗ് ലൈസൻസ്.
-പാൻ കാർഡ്.
-ആധാർ കാർഡ്.
-ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്.
-ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്.
-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി.വി. സ്‌കൂൾ വാർഡിന്റെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിന് ഫെബ്രുവരി 23, 24 തീയതികളിൽ അവധിയായിരിക്കും. ജി.വി. സ്‌കൂൾ വാർഡിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികൾ അനുവദിച്ചു നൽകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top