പാലാ :ജോസ് ചേട്ടൻ ഉയർത്തിയ പ്രാർത്ഥനയുടെ വിളക്ക് തലമുറ തലമുറക് കൈമാറി കെടാതെ നമ്മൾ സൂക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് ഗാഡലുപ്പേ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ ആഹ്വാനം ചെയ്തു.കഴിഞ്ഞ ദിവസം മരിച്ച ആരംപുളിക്കൽ എ സി ജോസഫ് (79)കൊച്ചേട്ടന്റെ മൃത സംസ്ക്കാര പ്രാർത്ഥനയിൽ സംസാരിക്കുകയായിരുന്നു ജോഷി പുതുപ്പറമ്പിൽ .

ജോസ് ചേട്ടൻ വലിയൊരു പ്രാർത്ഥനാ സമൂഹത്തിന്റെ ലീഡറായിരുന്നു .ആ പ്രാർത്ഥനാ സമൂഹവും.സഹോദരങ്ങളും ,മക്കളും ഒക്കെ അദ്ദേഹം തിരി തെളിച്ച പ്രാർത്ഥനയുടെ വെട്ടം കെടാതെ കൂടുതൽ പ്രശോഭിക്കാൻ ശ്രമങ്ങളോ തുടരണം .അദ്ദേഹത്തിന്റെ പ്രാർത്ഥനാ കൂട്ടായ്മയിൽ ഒത്തിരി വെളിപാടുകൾ അദ്ദേഹം നൽകി ,ദൈവം അദ്ദേഹത്തെ വെളിപാടിന്റെ നാട്ടിലേക്ക് കൂട്ടികൊണ്ടു പോകുമ്പോൾ ;അദ്ദേഹം കൊളുത്തിയ പ്രാർത്ഥനയുടെ തിരിവെട്ടം കൂടുതൽ കരുത്തോടെ ജ്വലിപ്പിക്കുവാനായി നമുക്കോരോരുത്തർക്കും ശ്രമിക്കാമെന്നു ജോഷി പുതുപ്പറമ്പിൽ അച്ഛൻ കൂട്ടി ചേർത്തു.
സംസ്ക്കാര ശുശ്രുഷകളിൽ വൈദീകരും , സിസ്റ്റേഴ്ഗ്സും നൂറുകണക്കിന് നാട്ടുകാരും ;അഭ്യുദയ കാംഷികളും പങ്കെടുത്തു .ജോസ് കെ മാണി എം പി ;മാണി സി കാപ്പൻ എം എൽ എ;ബ്ലോക്ക് മെമ്പർ ഷീലാ ബാബു;തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

