
പാലാ : ആഫ്രിക്കൻ രാജ്യമായ സിംബാവേ വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പാലായിലെത്തി ളാലം സെന്റ്. മേരീസ് പള്ളി സിമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്ന ബഹുമാനപ്പെട്ട അബ്രാഹം കൈപ്പൻപ്ലാക്കൽ അച്ചന്റെ കബറിടം സന്ദർശിക്കും. സിംബാവേയുടെ ഇന്ത്യൻ അമ്പാസിഡർ സ്റ്റെല്ല എൻകോമയും സിംബാവെ ട്രേഡ് കമ്മീഷണർ ബിജു എം കുമാറും കോൺസുലേറ്റിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും.
അതിനുശേഷം ചെത്തിമറ്റത്തുള്ള ദേവദാൻ സെന്റർ ലെത്തുന്ന അദ്ദേഹം അവിടുത്തെ അന്തേവാസികളെ കണ്ട് അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനുശേഷം മടങ്ങും.
വിദേശത്തു നിന്നെത്തുന്ന മന്ത്രിയെ സ്വീകരുക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സി. പീയൂഷ s m s, പ്രൊവിൻഷ്യൽ സൂപ്പീരിയർ സി. കാർമൽ ജിയോ SMS, ദേവദാൻ സെന്റർ മദർ സുപ്പീരിയർ സി. സൗമ്യത SMS, പ്രോഗ്രാം കോഡിനേറ്റർ സി ജോസ്മിത SMS എന്നിവർ അറിയിച്ചു.

