Kerala

ജോലി ചെയ്തവർക്ക് സമയത്ത് ശമ്പളം പോലും നൽകാൻ മനുഷ്യത്വം കാണിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് :കെ എസ് ആർ ടി സി പെൻഷനേഴ്‌സ് ഫ്രണ്ട്

പാലാ :കെഎസ്ആർടിസി യിൽ 1984 ഏപ്രിൽ മുതൽ അന്നു വരെ നിലനിന്നിരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കി പകരം കെഎസ്ആർ പാർട്ടു മൂന്നു പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാർ ഒരു കാബിനറ്റ് തീരുമാന പ്രകാരം നടപ്പിലാക്കി.

ആദ്യ കാലങ്ങളിൽ പെൻഷൻ കെഎസ്ആർടിസി യുടെ വരുമാനത്തിൽ നിന്നും നൽകിയെങ്കിലും കെഎസ്ആർടിസി യിലെ പ്രവർത്തന ചിലവുകൾ വർദ്ധിക്കുകയും, പെൻഷൻ വിതരണം ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് പെൻഷൻ വിതരണം മുടങ്ങുകയും നിരവധി പെൻഷൻകാർ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നതായും ട്രാൻസ്‌പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
തുടർന്നു നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ ബാദ്ധ്യസ്ഥരായ യൂണിയൻ ശക്തമായ സമരം നടത്തുകയോ,നിയമ നടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് ഗതികെട്ട് കുറച്ചു പേർകൂടി നിയമത്തിന്റെ വഴിക്ക് പോയതു.ആദ്യം 2014 ൽ നമ്മുടെ പെൻഷൻ സ്റ്റാറ്റ്യൂട്ടറിയാണെന്ന ഉത്തരവ് വാങ്ങി.

ആ ഉത്തരവു ചൂണ്ടിക്കാട്ടി പല പല നിവേദനങ്ങൾ പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കു നൽകിയെങ്കിലും പെൻഷൻ വിതരണം കാര്യക്ഷമമായി വിതരണം ചെയ്‌തില്ല.2016 ൽ കെഎസ്ആർടിസി യിലെ എല്ലാ പ്രശ്‌നങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നു പ്രകടനപത്രികയിലൂടെ വാഗ്‌ദാനം ചെയ്ത് നമ്മൾ എൺപതിനായിരം കുടുംബങ്ങളിലെ ലക്ഷക്കണക്കിനായവരുടെ വോട്ട് വാങ്ങി അധികാരത്തി വികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ, അഞ്ചു മാസം തുടർച്ചയായി പെൻഷൻ നൽകാതെ നമ്മുടെ നിരവധി സഹപ്രവർത്തകരായ സഹോദരങ്ങൾക്കു ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നു.

മാധ്യമങ്ങൾ ഒന്നടങ്കം നമ്മോടു കാണിച്ച മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്‌ന നമ്മുടെ വിഷയം പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചു.അവസാനം 2018 ൽ കെഎസ്ആർടിസി പെൻഷൻ വിതരണം സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി നൽകുന്നതിനു സർക്കാർ തിരകട്ട് തിരുമാനിച്ചു.തുടർന്നു കുറച്ചു കാലം പെൻഷൻ വിതരണം വലിയ മുടക്കമില്ലാതെ നടന്നു.

എന്നാൽ പിന്നീട് എപ്പോഴെങ്കിലും നൽകുന്ന അവസ്ഥയായി വന്നതിനെ തുടർന്ന് 2014 ൽ ഹൈക്കോടതിയിൽ നിന്നും പെൻഷൻ സ്റ്റാറ്റ്യൂട്ടറിയാണെന്ന വിധി വാങ്ങാനായി ആദ്യമേ ഇറങ്ങി പുറപ്പെട്ട ട്രാൻസ്പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട്, 2021 നവംബറിൽ നമ്മുടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ മറ്റു ഡിപ്പാർട്ട്മെന്റുകളിലെ പോലെ മാസമാദ്യം നമുക്കും നൽകണം,2016,2021 എന്നീ വർഷങ്ങളിലെ പെൻഷൻ പരിഷ്‌കരണം സർക്കാർ ഡിപ്പാർട്ട്‌മെന്റ് പെൻഷനേഴ്‌സിനു തുല്ല്യമായി നമുക്കും പരിഷ്‌കരിച്ചു.

കൂടിശ്ശിക ഉൾപ്പെടെ നൽകണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നമ്മുടെ പെൻഷൻ സർക്കാർ നൽകേണ്ടതാണെന്നും, അതു എല്ലാ മാസവും ആദ്യത്തെ ആഴ്‌ചയിൽ കഴിയുമെങ്കിൽ അഞ്ചു ദിവസത്തിനുള്ളിൽ നൽകണമെന്നും,പെൻഷൻ പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണമെന്നും ഉത്തരവായി.പെൻഷൻ സമയത്തു കോടതി ഉത്തരവിൻ പ്രകാരം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടര വർഷമായി പതിമൂന്നു കോടതി അലക്ഷ്യ ഹർജികൾ ഫയൽ ചെയ്തു.

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങൾക്കും ഫെസ്റ്റിവൽ അലവൻസ് നൽകിയിട്ടും കഴിഞ്ഞ ആറു വർഷമായി അതു നിഷേധിക്കുന്ന ഒരേ ഒരു വിഭാഗം കെഎസ്ആർടിസി പെൻഷൻകാർ മാത്രമാണു.

നിലവിൽ നമ്മുടെ പെൻഷൻ സർക്കാർ നേരിട്ട് നൽകണമെന്നുള്ള ഉത്തരവിനെതിരെ,സർക്കാർ റിവ്യൂ ഹർജി നൽകിയിരിക്കുകയാണ്. കേരളത്തിലെ നാല്‌പത്തി മൂവായിരം കുടുംബങ്ങൾക്ക് പെൻഷൻ വിതരണം ചെയ്യേണ്ടത്, ജോലി ചെയ്തവർക്ക് സമയത്തു ശമ്പളം നൽകാൻ പോലും കഴിയാത്ത കെഎസ്ആർടിസി ആണെന്ന വിചിത്രമായ വാദമാണ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ സർക്കാരിന്റെതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

പത്രസമ്മേളനത്തിൽ അശോക് കുമാർ സംസ്ഥാന ജനറൽ സെക്രട്ടറി, എ വി സമൂവൽ പാലാ യൂണിറ്റ് പ്രസിഡന്റ്‌, തോമസ് വർഗീസ് സെക്രട്ടറി, എൻ ജി രവീന്ദ്രൻ നായർ ട്രഷറർ, ടി എസ് ഗോപാലകൃഷ്ണൻ നായർ, എം എൻ വേണുഗോപാലൻ നായർ, കെപി രാമചന്ദ്രൻ വൈസ് പ്രസിഡന്റ്, കെ കെ സുകുമാരൻ കോ.ഓർഡിനേറ്റർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top