Kerala

പാലാ വികസനമാതൃക ദുര്‍ബലമാകരുത് ബൃഹത്പദ്ധതികള്‍ വേഗത്തിലാക്കണം ജോസ് കെ.മാണി

 

പാലാ :കാലങ്ങളായി കെട്ടിപ്പടുത്ത പാലാ വികസനമാതൃക ദുര്‍ബലമാകാന്‍ പാടില്ല. പാലായെ പുരോഗതിയിലേക്ക് നയിക്കുന്ന ബൃഹത്പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവര്‍ക്കും ഉത്തവാദിത്തമുണ്ട്.Return Migration- യുവാക്കളെ ഇവിടെ തന്നെ നിലനിര്‍ത്താനുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

1. സയന്‍സ് സിറ്റി

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് നിര്‍മ്മാണം പുരോഗമിക്കുന്ന സയന്‍സ് സിറ്റിയുടെ പൂര്‍ത്തീകരണത്തിന് സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമായി 10 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ ആദ്യഘട്ടമായ സയന്‍സ് സെന്ററിന്റെ നിര്‍മ്മാണം കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ്ണമായ മുതല്‍മുടക്കില്‍ ഇതിനോടകം പൂര്‍ത്തിയായി.

കോട്ടയത്തെ ലോക്‌സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് 2014 ല്‍ കുറവിലങ്ങാട്ട് 30 ഏക്കറില്‍ 100 കോടി രൂപ മുതല്‍മുടക്കി സയന്‍സ് സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ സ്‌പെയ്‌സ് തിയേറ്റര്‍, എന്‍ട്രന്‍സ് പ്ലാസ, മോഷന്‍ സിമുലേറ്റര്‍, ഓപ്പണര്‍ എയര്‍ ഓഡിറ്റോറിയം, ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍സ്, കോബൗണ്ട് വാള്‍, ഗേറ്റുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണുള്ളത്. വരുന്ന സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

2. പാലാ ഐഐഐടിക്കൊപ്പം ഇന്‍ഫോസിറ്റി.

പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നത്. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

വലവൂര്‍ ഐഐഐടിയില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം കുട്ടികളാണുള്ളത്. വരുന്ന ശനിയാഴ്ച ബിരുധ സമര്‍പ്പണ ചടങ്ങ് ഇീി്ീരമശേീി നടക്കുകയാണ്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മുഖ്യാതിഥി ആയിരിക്കും.

3. പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക്

എം.പി ഫണ്ടില്‍ 2.5 കോടി അനുവദിച്ച പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിന് 5 കോടി രൂപയുടേയും അനുമതി ഈ ബജറ്റില്‍ നല്‍കി.

റേഡിയേഷന്‍ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെട്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, പാലാ നഗരസഭ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ടെലികോബള്‍ട്ട് യൂണിറ്റ് വാങ്ങാന്‍ തുക ഡെപ്പോസിറ്റ് ചെയ്തെങ്കിലും റേഡിയേഷന്‍ സുരക്ഷ ചട്ടങ്ങള്‍പ്പാലിച്ചുള്ള കെട്ടിട സൗകര്യമില്ലാത്തതിനാല്‍ യൂണിറ്റ് സ്ഥാപിക്കാനായില്ല. ഇത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ എം.പി ഫണ്ടില്‍ 2.45 കോടി രൂപ കൂടി അനുവദിച്ചത്. സംസ്ഥാനത്ത് തന്നെ ഒരൊറ്റ പ്രോജക്ടിനായി എം.പി ഫണ്ടില്‍ നിന്നും രണ്ടു കോടിയിലധികം ചെലവഴിക്കുന്നതും ആദ്യമാണ്.

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലുകളില്‍ ക്യാന്‍സര്‍ റേഡിയേഷന്‍ സൗകര്യമുള്ള ആദ്യഹോസ്പിറ്റലായി പാലാ മാറും.സംസ്ഥാനത്ത് തന്നെ ആരോഗ്യവകുപ്പിന് കീഴില്‍ എറണാകുളം ജനറല്‍ ഹോസ്പിറ്റലിലും, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലും മാത്രമാണ് റേഡിയേഷന്‍ സൗകര്യമുള്ളത്. നിരവധി രോഗികള്‍ ചികിത്സ തേടുന്ന പാലാ ജനറല്‍ ആശുപത്രി എം.ആര്‍.ഐ, സി.റ്റി, ഡിജിറ്റല്‍ എക്‌സറേ, മാമോഗ്രാം, സിമുലേറ്റര്‍, അള്‍ട്രാസൗണ്ട് സ്‌ക്കാനര്‍ ഉള്‍പ്പടെയുള്ള ആധുനിക രോഗ നിര്‍ണ്ണയ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി കേന്ദ്ര ധനസഹായ ഏജന്‍സികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തിന് ശ്രമിക്കും.

കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര ആറ്റോമിക് എനര്‍ജി വിഭാഗം ആധുനിക റേഡിയേഷന്‍ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച 5 കോടി രൂപയുടെ ഗ്രാന്റ് കൂടി ലഭ്യമാകും.

ആര്‍.ജി.സി.ബി ലാബ്
പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കീഴിലുള്ള മെഡിക്കല്‍ ലാബ് സര്‍വ്വീസസിന്റെ ലാബില്‍ സര്‍ക്കാര്‍ നിരക്കിലുള്ള വിദഗ്ദരോഗ പരിശോധന പ്രയോജനപ്പെടുത്തുന്നത് ഒരു മാസം 5000 ത്തിലധികം രോഗികളാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളില്‍ രോഗനിര്‍ണ്ണയസൗകര്യം ലഭ്യമല്ലാത്ത നിരവധി ടെസ്റ്റുകള്‍ ഇവിടെ ചെയ്ത് വരുന്നു. കൃത്യത ഉറപ്പുവരുത്തികൊണ്ടുള്ള രോഗനിര്‍ണ്ണയ സംവിധാനത്തെ കൂടുതല്‍ ഡോക്ടര്‍മാരും രോഗികളും പ്രയോജനപ്പെടുത്തുന്നു. ക്യാന്‍സര്‍ മാര്‍ക്കര്‍, ഗൈനക്കോളജി മാര്‍ക്കര്‍, ടൂമര്‍ മാര്‍ക്കര്‍ എന്നീ പ്രത്യേക ടെസ്റ്റുകളും ഇവിടെ നടത്തി വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ റിസര്‍ച്ചിനായി ഈ ലാബ് പ്രയോജനപ്പെടുത്തുന്നു.

4. സ്റ്റേറ്റ് ഇന്റസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍മാനേജ്‌മെന്റ്

പാലാ മുത്തോലിയില്‍ സ്ഥാപിതമാകുന്ന സ്റ്റേറ്റ് ഇന്റസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍മാനേജാമെന്റിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന് 3 കോടി രൂപയും ഈ ബജറ്റില്‍ അനുമതി നല്‍കിയിട്ടുണ്ട്. 18 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ധനകാര്യമന്ത്രി തത്വത്തില്‍ അനുമതി നല്‍കി. ആയതിന്റെ പ്രാരംഭനടപടികള്‍ക്ക് വേണ്ടിയാണ് ഈ ബജറ്റില്‍ 3 കോടി വകയിരുത്തിയത്. പുതുക്കിയ ഭരണാനുമതി നല്‍കുവാന്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനരുടെ തീര്‍പ്പിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

5. പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡ്

പാലാ ബൈപ്പാസ് റോഡിനെയും സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡ് ഇരുനിര വാഹനഗതാഗതത്തിന് യോജ്യമായ വിധം വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. നിരവധി പൊതുസ്ഥാപനങ്ങളാണ് ഈ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി അധികൃതരുടേയും നഗരസഭ കൗണ്‍സിലിന്റെയും അഭ്യര്‍ത്ഥന പ്രകാരം നടത്തിയ ഇടപെടലിനെത്തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍ 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

6. പാലാ കേന്ദ്രമാക്കി പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് സ്‌ക്കില്‍ ഡെവെലപ്മെന്റ് സെന്ററിന് ഈ ബജറ്റിലും 3 കോടി
രൂപയുടെ അനുമതി ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top