പൂഞ്ഞാർ : പാതിവിലതട്ടിപ്പ് കേസിൽ പണം നഷ്ടപ്പെട്ടവർക്ക് സമയബന്ധിതമായി പണം തിരികെ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക, തട്ടിപ്പിന്റെ വിഹിതം കൈപ്പറ്റിയിട്ടുള്ള എല്ലാ വ്യക്തികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പണം തിരികെ നൽകുക, അന്വേഷണത്തിലെ പുകമറ നീക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ആം ആദ്മി പാർട്ടി, തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 19 ബുധനാഴ്ച 5.30 pm – ന് തിടനാട് ടൗണിൽ പ്രതിഷേധപ്രകടനവും, തുടർന്ന് പൊതുസമ്മേളനവും നടത്തുന്നു.

ജോണി തോമസ് തകടിയേൽ (പ്രസിഡന്റ്, aap തിടനാട്.)
റോബിൻ ഈറ്റത്തോട്ട് (സെക്രട്ടറി, aap തിടനാട്.)

