
മലപ്പുറം അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ നടന്ന സെവൻസ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് അപകടം നടന്നത്.മൈതാനത്തിന് സമീപം കളികണാനെത്തിയ കാണികള്‍ക്ക് നേരെയാണ് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 22 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്.

