പാലാ :ഇന്നോവയിൽ വന്നു കൂട്ടുകാർ കൂടി 3 ലിറ്റർ മദ്യം വാങ്ങിച്ചു;ഒരു കൂട്ടുകാരൻ നിർബന്ധിച്ചപ്പോൾ രണ്ടു ലിറ്ററും കൂടി വാങ്ങി കാറിൽ വച്ചു.പക്ഷെ ഞങ്ങളുടെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ 1000 രൂപാ പിഴ മാത്രമേയുള്ളൂ;ജാമ്യവും ലഭിക്കും പക്ഷെ 28 ലക്ഷം രൂപായുടെ ഇന്നോവ എക്‌സൈസിന്റെ കോമ്പൗണ്ടിൽ വിശ്രമിക്കും ;അതായതു സർക്കാർ കണ്ടുകെട്ടും എന്ന് ചുരുക്കം .പാലാ എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ് തോമസ് ഇങ്ങനെ പറഞ്ഞപ്പോൾ പലർക്കും അതൊരു പുതിയ അറിവായിരുന്നു .

സ്‌കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽ പെട്ടാൽ ഷാപ്പിന്റെ ലൈസൻസ് വരെ പോകാവുന്ന കുറ്റകൃത്യമാണ് .പരസ്യമായി മദ്യപിക്കുന്നത് പിടിക്കപ്പെട്ടാൽ 5000 രൂപാ വരെ പിഴ അടയ്‌ക്കേണ്ടർതായി വരും .ഫിലിപ് തോമസ് സാർ ഇങ്ങനെ ക്ലസ്സെടുത്തപ്പോൾ വിദ്യാർത്ഥികൾക്കും ;പത്ര പ്രവർത്തകർക്കും അതൊരു പുതിയ അറിവായിരുന്നു .മീഡിയാ അക്കാദമിയുമായി സഹകരിച്ചായിരുന്നു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത് . സംസ്ഥാന എക്സൈസ് വകുപ്പും ,മുൻസിപ്പൽ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിക്കപ്പെട്ടത് .
.മീനച്ചിൽ താലൂക്കിൽ ഇപ്പോൾ മെഫെന്റർമൈൻ സൾഫേറ്റ് എന്ന മരുന്ന് ഇൻജക്ട് ചെയ്യുന്നത് വ്യാപകമായി .ഈയടുത്ത് ആർ വി പാർക്കിന്റെ സമീപത്ത് നിന്നും ഇവ കടത്തിയ യുവാവിനെ പിടി കൂടിയിരുന്നു .ആന്ധ്രയിൽ നിന്നും ഈയിടെ കൊറിയറായി തിരുവനന്തപുരത്തേക്കു കടത്തിയ 247 കിലോ കഞ്ചാവാണ് പിടികൂടിയത്.എല്ലാം രണ്ടു കിലോ പാഴ്‌സലായാണ് അയച്ചത് .
ഇവരെ കൃത്യമായി നിരീക്ഷിച്ചു വരികയായിരുന്നു .ഇവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കുറച്ചു ബില്ലുകൾ കിട്ടി .അത് പിന്തുടർന്നപ്പോളാണ് 247 കിലോ കഞ്ചാവ് കടത്തിയ വൻ സംഘത്തെ പിടികൂടാൻ കഴിഞ്ഞത് .ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലകളിൽ വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുന്നു .അത് കേരള ത്തിലേക്കു കയറ്റി വിറ്റ് പണമുണ്ടാക്കി .നമ്മുടെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഇവർ ഈ പണം ഉപയോഗിക്കുന്നു .അപ്പോൾ നമ്മൾ ഓർക്കണം നമ്മുടെ രാജ്യത്തിനെതിരെ നമ്മുടെ പണമാണ് തീവ്രവാദികൾ ഉപയോഗിക്കുന്നതെന്ന്.ക്ലസിന്റെ അവസാനം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഫിലിപ് തോമസ് സാർ മറുപടി നൽകി .
പാലാ മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ ചേർന്ന ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് വൈസ് ചെയർ പേഴ്‌സൺ ബിജി ജോജോ ഉദ്‌ഘാടനം ചെയ്തു .എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിച്ചു.ആശാ മരിയ പോൾ ;ബൈജു കൊല്ലമ്പറമ്പിൽ ; എബി ജെ ജോസ് ;സിസിലി പി ,ദിനേശ് ബി,സന്മനസ് ജോർജ് എന്നിവർ പ്രസംഗിച്ചു .ഡോക്ടർ ശ്രീജിത്ത് കെ കെ ;ഫിലിപ്പ് തോമസ് എന്നിവർ ക്‌ളാസുകൾ നയിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

