Kerala

കടപ്പൂരിൽ നിന്നൊരു കവിത :എസ് എൻ ഡി പി മങ്കമാർ സംഘം ചേരുമ്പോൾ;ചോരുന്നത് മുഖ്യധാരാ കക്ഷികളുടെ വോട്ട് ബാങ്ക്

പാലാ :കിടങ്ങൂരിനടുത്തുള്ള എസ് എൻ ഡി പി ഹാൾ തിങ്ങി നിറഞ്ഞിരുന്നു.ഏകദേശം ആയിരത്തോളം വരുന്ന എസ് എൻ ഡി പി യുടെ വനിതാ പ്രവർത്തകരുടെ മുഖത്ത് നിശ്ചയ ദാർഢ്യത്തിന്റെ മിന്നലാട്ടം .നേതാക്കളുടെ ഓരോ ചോദ്യത്തിനും വനിതകളുടെ മറുപടി.നമ്മുടെ സംഘബലത്തിനായി കൈയ്യടിക്കാമെന്നു വനിതാ നേതാവ് മിനർവാ മോഹൻ ആഹ്വാനം ചെയ്തപ്പോൾ കൈപ്പത്തി തകരുന്ന രീതിയിലുള്ള കൈയ്യടി .

ഇത്രയും നാൾ മുഖ്യധാരാ കക്ഷികൾ നമ്മളെ ഉപയോഗിച്ചു .ഇനിയും അങ്ങനെ നിൽക്കേണ്ടതുണ്ടോ എന്ന് ഉദ്‌ഘാടക ഷീബാ വേണുഗോപാൽ ഉദ്ബോധിപ്പിച്ചപ്പോൾ എല്ലാ എസ് എൻ ഡി പി വനിതകളും തലകുലുക്കി.നമ്മളിലുണ്ട് ഉണ്ണിയാർച്ചയും ;ഗൗരിയമ്മയുമൊക്കെ എന്ന് സുരേഷ് ഇട്ടിക്കൽ പറഞ്ഞപ്പോൾ മങ്കമാരെല്ലാം തലകുലുക്കി സമ്മതിച്ചു .അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനുറച്ച്  തന്നെയാണ് മീനച്ചിൽ എസ് എൻ ഡി പി യൂണിയന്റെ നീക്കങ്ങൾ .

പാലാ നഗരസഭയിൽ ആകെയുള്ള 26 കൗണ്സിലർമാരിൽ 14 വനിതകളാണ് പക്ഷെ അതിലൊന്നുപോലുമില്ല എസ് എൻ ഡി പി ക്കാർ .ഇത്തവണ അതൊന്നു മാറ്റി പിടിക്കണം .അതിനാവണം സ്ത്രീ ശക്തി ….ശ്രീ ശക്തി.

സംഘടനകളുടെ മാതാവായ എസ് എൻ ഡി പി യോഗവും അതിൻ്റെ പോഷക സംഘടനകളും സംഘടനാ പ്രവർത്തനത്തിൻ്റെ ചട്ടക്കൂടിനെ തൂത്തുമിനുക്കി കൂടുതൽ ദൃഢവും മികവുള്ളതുമാക്കി മുന്നോട്ട് കുതിക്കുകയാണ്. 1904 ൽ മഹാനായ ഡോ.പൽപ്പുവിൻ്റെ മാതാവ് ബഹുമാന്യയായ ശ്രീമതി.പപ്പമ്മയുടെ നേതൃത്വത്തിൽ രൂപം കൊണ്ട് വനിതാ സംഘം അന്നു മുതൽ ഇന്നോളം സംഘടനയുടെ ശക്തിയും കരുത്തുമായി പ്രവർത്തിച്ചു വരുന്നു. വനിതകളുടെ ഉന്നമനത്തിലൂടെ സമുദായത്തിന്റെയും സമൂഹത്തിൻ്റെയും ഉന്നതി കൈവരിക്കുക എന്ന മഹത്തായ ലക്ഷ്യത്തെ മുൻനിർത്തി ചർച്ചകൾക്കും ആശയ രൂപീകരണങ്ങൾക്കും പ്രാമുഖ്യം നൽകികൊണ്ട് ഗുരുദേവൻ അരുൾ ചെയ്ത‌ ‘സംഘടന കൊണ്ട് ശക്തരാകുവീൻ’ എന്ന മഹത് വചനത്തെ ഹൃദയത്തിലേറ്റി എസ് എൻ. ഡി. പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 16, മാർച്ച് 02, 16 ഏപ്രിൽ 06 തീയതികളിൽ കടവൂർ, ഏഴാച്ചേരി, മീനച്ചിൽ, തീക്കോയി എന്നിവടങ്ങ ളിലായി നാല് മേഖലാ സമ്മേളനങ്ങൾ, ‘ശാക്തേയം – സ്ത്രീശക്തി ശ്രീശക്തി നടത്തപ്പെടുകയാണ്.

ശേഷം യൂണിയൻ വനിതാ സംഘത്തിൻ്റെ സംഘടനാ ശേഷി വിളിച്ചോതിക്കൊണ്ട് പ്രാഢഗംഭീരമായ തുടർ പ്രവർത്തനങ്ങളും ഏപ്രിൽ 26 ന് പാലാ ടൗൺഹാളിൽ മഹാസമ്മേളനവും നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി പടിഞ്ഞാറൻ മേഖലയിലെ കടപ്പൾ, വയലാ, കുമ്മണ്ണൂർ, കിടങ്ങൂർ, പിറയാർ, ചെമ്പിളാവ്, മാറിടം, തെക്കുംമുറി, കടപ്ലാമറ്റം, ആണ്ടൂർ, കൊഴുവംകുളം, മേവിട ശാഖായോഗങ്ങളെ ഉൾപ്പെടുത്തി പടിഞ്ഞാറൻ മേഖലാ സമ്മേളനം 2025 ഫെബ്രുവരി 16 ന് നടത്തിയപ്പോൾ അവിടെ കൂടിയ ആയിരത്തോളം എസ് എൻ ഡി പി വനിതകളും ഒന്നടങ്കം പറഞ്ഞു ഇനി വോട്ട് ബങ്കാവാൻ ഞങ്ങളില്ല .

കടപ്പൂർ എസ് എൻ ഡി പി ഹാളിൽ നടന്ന യോഗത്തിൽ മിനർവാ മോഹൻ അധ്യക്ഷയായിരുന്നു . ഷീബ വേണുഗോപാൽ (യോഗം കൗൺസിലർ, കേന്ദ്ര വനിതാ സംഘം ഉപാദ്ധ്യക്ഷ) ഉദ്‌ഘാടനം നിർവഹിച്ചു.ഒ എം സുരേഷ് ഇട്ടികുന്നേൽ(യൂണിയൻ ചെയർമാൻ) ,സജീവ് വയലാ (യൂണിയൻ വൈസ് ചെയർമാൻ)എം ആർ ഉല്ലാസ് (യൂണിയൻ കൺവീനർ ) എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി .

 

: കെ.ആർ. ഷാജി (യൂണിയൻ ജോയിൻ്റ് കൺവീനർ) സി.റ്റി. രാജൻ(അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം, ഓഫീസ് സെക്രട്ടറി); അനീഷ് പുല്ലുവേലിൽ (അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം& സൈബർസേന സംസ്ഥാന ചെയർമാൻ).ജി. സാബു (അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം സി.പി. സുധീഷ് ചെമ്പൻകുളം (അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം സജി കുന്നപ്പള്ളി (അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗ. അരുൺ കുളമ്പള്ളിൽ (ചെയർമാൻ യൂത്ത്‌മൂവ്‌മെന്റ്റ്) ഗോപകുമാർ പിറയാർ (കൺവീനർ യൂത്ത്‌മൂവ്‌മെൻ്റ്) കെ. ആർ. രാജീഷ് (എംപ്ലോയിസ് ഫോറം ചെയർമാ ബൈജു വടക്കേമുറി (എംപ്ലോയിസ് ഫോറം കൺവീനർ) പി.ജി. പ്രദീപ് പ്ലാച്ചേരി (ചെയർമാൻ പെൻഷനേഴ്‌സ് കൗൺസിൽ) എം.റ്റി. സോമൻ (കൺവീനർ പെൻഷനേഴ്‌സ് കൗൺസിൽ രാജേഷ് ശാന്തി (വൈദികയോഗം പ്രസിഡന്റ്)ബിഡ്‌സൺ മല്ലികശ്ശേരി (ചെയർമാൻ സൈബർസേന തുടങ്ങിയവർ പ്രസംഗിച്ചു.

.സോളി ഷാജി;.സ്‌മിത ഷാജി;.സിന്ധു സാബു;.മിനി വിജയൻ.ബിന്ദു സജീവ്.സുധ തങ്കപ്പൻ.സുജാത ഷാജി.അജിത മോഹൻദാസ്ശ.ഹേമ രാജു.ഷൈലജ ശിവൻ.സുജ മണിലാൽ.ആശ വള്ളിച്ചിറ .രാജി ജിജിരാജ്(യൂണിയൻ വനിതാ സംഘം വൈസ് ചെയർ പേഴ്‌സൺ തുടങ്ങിയവർ യോഗ നടപടികൾ നിയന്ത്രിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top