
പാലാ: വള്ളിച്ചിറ: വിടപറഞ്ഞ അഗതിക്ക് സ്നേഹ തണൽ ഒരുക്കുകയാണ് കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ മെമ്പർ പ്രിൻസ് കുര്യത്ത് .
തൻ്റെ വാർഡിലെ അതി ദരിദ്ര്യ വിഭാഗത്തിൽ പെട്ട ശിവശങ്കരൻ നായർ രോഗപീഢകളാൽ വലഞ്ഞപ്പോൾ ബന്ധുജനങ്ങൾ അന്വേഷിക്കാനായി ഇല്ലാത്ത സാഹചര്യത്തിൽ പ്രിൻസ് മെമ്പർ മുൻകൈയ്യെടുത്ത് കാരുണ്യ ഭവനിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രോഗിയായിരുന്ന ശിവ ശങ്കരന് രോഗം ഗുരുതരമാവുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു.
പ്രിൻസ് മെമ്പർ ഉടൻ തന്നെ ആളേയും കൂട്ടി മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ,ഇന്ന് പതിനൊന്നിന് സ്വന്തം ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുകയുമാണ് .
ഇന്ന് ഉച്ചതിരിഞ്ഞ് ഒരു മണിക്ക് പാലാ മുൻസിപ്പൽ പൊതുസ്മശാനത്തിൽ ആചാര വിധി പ്രകാരം സംസ്ക്കാര കർമ്മങ്ങൾ നടക്കും .

