
പാലാ.മീനച്ചിൽ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ആക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചത് സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ ഫലമായെന്ന് മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ പറഞ്ഞു. അസൗകര്യങ്ങളും മഴക്കാലത്തു വില്ലേജ് ഓഫീസിന് ചുറ്റും വെള്ളക്കെട്ട് ഉണ്ടാകുന്നതും മന്ത്രിയെ ബോധ്യപ്പെടുത്തുകയും വില്ലേജ് ഓഫീസിനോട് ചേർന്ന് കിടക്കുന്ന റവന്യൂ സ്ഥലത്ത് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് പണിയണം എന്ന് മണ്ഡലം കമ്മറ്റി ആവശ്യ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ബഡ്‌ജറ്റിൽ 45ലക്ഷം രൂപ അനുവദിച്ചത്.
ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു,ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, കൊഴുവനാൽ ലോക്കൽ സെക്രട്ടറി കെ ബി അജേഷ്; ആർ വേണു ഗോപാൽ,കെ പി സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്. ആധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസ് പണിയുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പും നൽകിയിരുന്നു.

