പാലാ :പാലാ നഗരസഭയിൽ ഇന്ന് 11 മണിക്ക് അവിശ്വാസ പ്രമേയം വരാനിരിക്കെ അവസാന വട്ട ചർച്ചകളുമായി മന്ത്രി റോഷി അഗസ്റ്റിനും ;ജനറൽ സെക്രട്ടറി ജോസ് ടോമും രംഗത്ത് .നഗരസഭയിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷത്തിന്റെ അവിശ്വസ പ്രമേയത്തെ എൽ ഡി എഫ് എതിർത്ത് തോൽപ്പിക്കും.പക്ഷെ ഉടനടി ചെയർമാൻ സ്ഥാനം രാജി വയ്ക്കണമെന്നാണ് മന്ത്രി മുന്നോട്ട് വച്ച ഒത്തു തീർപ്പ് നിർദ്ദേശം .

ഈ നിർദ്ദേശത്തെ തുടർന്ന് മറുപടി പറയാൻ തുരുത്തൻ സാവകാശം ചോദിച്ചിട്ടുണ്ട് .അതേസമയം അവിശ്വാസ പ്രമേയത്തെ എതിർത്തു തോൽപ്പിച്ചിട്ടും രാജി വയ്ക്കാൻ ഉദ്ദേശമില്ലെങ്കിൽ പിന്നീട് തുരുത്തനുമായി യാതൊരു സഹകരണവും ഉണ്ടാവില്ല എന്നാണ് തീരുമാനം .അതുകൊണ്ടു തന്നെ ഒന്നാം വാർഡിൽ ശക്തരായ സ്ഥാനാർത്ഥികളെ കേരളാ കോൺഗ്രസ് തേടുന്നുണ്ട്.വനിതാ സ്ഥാനാർത്ഥിയായി മഹിളാ പ്രധാൻ ഏജന്റുമാരെയും സമീപിച്ചതായാണ് അറിവ്.
ഒരു അവിശ്വസത്തിനു ശേഷം അടുത്ത അവിശ്വാസം കൊണ്ട് വരുവാൻ ആറ് മാസം കാലാവധിയുള്ളതിനാൽ തുരുത്തൻ രാജി വച്ചില്ലെങ്കിൽ മുഴുവൻ കാലാവധിയും ഭരിക്കാനുള്ള സാധ്യതയുമുണ്ട് .അങ്ങിനെ വരുമ്പോൾ സഭയിൽ സ്ഥിരം സംഘർഷമായിരിക്കും ഉണ്ടാവുക.എല്ലാ സാധ്യതകളും കൂലങ്കഷമായി ചർച്ച ചെയ്താണ് മന്ത്രി തലത്തിൽ ഇങ്ങനെയൊരു സമവായ നിർദ്ദേശമുണ്ടായിട്ടുള്ളത് .
ഇന്നലെ ചെയർമാൻ ഷാജു തുരുത്തൻ ആശുപത്രിയിൽ പ്രവേശിച്ച സമയത്ത് തന്നെ എൽ ഡി എഫ് കൗൺസിലർമാർ ചെയർമാന്റെ ചേമ്പറിലെത്തി അദ്ദേഹത്തോട് രാജി വയ്ക്കണമെന്നാവശ്യപ്പെടുന്ന കത്ത് നൽകിയിരുന്നു .അത് ഉറക്കെ തന്നെ സാവിയോ കാവുകാട്ട് വായിക്കുകയും ചെയ്തിരുന്നു . മുൻസിപ്പൽ സ്റ്റേഡിയം സിനിമാ ഷൂട്ടിങ്ങിനായി അനുവദിക്കേണ്ടെന്നു തീരുമാനം ഉള്ളപ്പോൾ പ്രതിപക്ഷ സ്വതന്ത്രനായ ജിമ്മി ജോസഫ് ആവശ്യപ്പെട്ടപ്പോൾ അതിനായി അനുമതി നൽകിയത് അന്തർധാര അന്നേ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവാണെന്നും കത്തിൽ തുരുത്തനെ എൽ ഡി എഫ് പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

