പാലാ : പാലാ നിയോജക മണ്ഡലത്തിലെ കൊഴുവനാൽ പഞ്ചായത്തിൽ എൽ ഡി എഫിൽ തമ്മിലടി രൂക്ഷമായി .കൊഴുവനാൽ പഞ്ചായത്തിൽ സിപിഐ (എം) പ്രസിഡണ്ട് ലീലാമ്മ ബിജുവിനെതിരെയാണ് ഘടക കക്ഷിയായ കേരളാ കോൺഗ്രസ് മെമ്പർമാരുടെ പ്രതിഷേധം രൂക്ഷമായിരിക്കുന്നത് .യാതൊരു മുന്നണി മര്യാദകളും പാലിക്കാതെയാണ് ലീലാമ്മ ബിജു പെരുമാറുന്നതെന്ന് കേരളാ കോൺഗ്രസ് മെമ്പർമാർ പരാതിപ്പെടുന്നു .ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് മെമ്പറുടെ കൂടി ചേർന്നാണ് തങ്ങളെ ദ്രോഹിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു .

മുന്നണി മര്യാദകൾ പാലിച്ചില്ലെങ്കിൽ സിപിഎം പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ബിജു വിനെതിരെ അവിശ്വാസം കൊണ്ട് വരുമെന്നും കേരള കോൺഗ്രസ് മെമ്പർമാർ പറയുന്നു.ഇത് സംബന്ധിച്ച് ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു ;നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ;സിപിഐ എം ഏരിയ സെക്രട്ടറി
പി എം മാത്യു എന്നിവർക്കും പരാതി നൽകിയിട്ടുണ്ട് .പാലാ മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷ അവിശ്വാസം വരാനിരിക്കെ കൊഴുവനാലിലെ കേരളാ കോൺഗ്രസ് അവിശവാസം ശ്രദ്ധേയമാവുകയാണ് .
കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. KC(M) പ്രതിനിധി പ്രസിഡന്റായിരുന്ന കാലത്ത് (2023) ഇതിന് ഒരു പരിഹാരം കാണുന്നതിനായി വാട്ടർ അതോറിറ്റിയുമായി ചേർന്ന് മുത്തോലിയിൽ നിന്നും ബൾക്ക് വാട്ടർ കൊഴുവനാലിൽ എത്തിക്കാനുള്ള പ്രാരംഭപദ്ധതികൾ തുടങ്ങിവയ്ക്കുകയുണ്ടായി. ഈ പദ്ധതിയുടെ ഉദ്ഘാടനം കൊഴുവനാലിൽ വെച്ച് ബഹു. ജലവിഭവവകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവ്വഹിക്കുകയുമുണ്ടായി. തുടർന്ന് വിവിധ ജലവിതരണ സമിതികളിലേയ്ക്ക് ജലം എത്തിക്കുന്നതിനുള്ള ട്രാൻസ്‌മിഷൻ വലിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും ശ്രീ. റോഷി അഗസ്റ്റിൻ അവർകൾ നേരിട്ട് ഇടപെട്ട് ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്. UDF നേതാവു കൂടിയായ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പറുടെ പരസ്യമായ എതിർപ്പിനിടയിലും കൊഴുവനാലിലെ കളക്ഷൻ ടാങ്ക് അടക്കമുള്ളവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചനതിനുശേഷമാണ് LDF മൂന്നണി ധാരണ പ്രകാരം അന്നത്തെ KC(M) പ്രസിഡൻ്റായിരുന്ന ശ്രീമതി നിമ്മി ട്വിങ്കിൾരാജ് രാജി വച്ചത്.
എന്നാൽ തുടർന്ന് വന്ന CPI(M) പ്രസിഡൻ്റ് ശ്രീമതി ലീലാമ്മ ബിജു വസ്തുതയ്ക്ക് നിരക്കാത്ത കള്ളങ്ങളും ന്യായീകരണങ്ങളും എല്ലായിടത്തും ഉന്നയിച്ച് ഇന്നുവരെയും ഈ പദ്ധതിയെ നഖശിഖാന്തം എതിർത്തു കൊണ്ടിരിക്കുകയാണ്. കൊഴുവനാൽ പഞ്ചായത്ത് ഓഫീസിലും CPI(M) ലോക്കൽ കമ്മിറ്റി ഓഫീസ്, പാലാ ഏരിയാ കമ്മിറ്റി ഓഫീസ്, കോട്ടയം ജില്ല പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലായി CPI(M) ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നിരവധി തവണ ചർച്ച നടത്തുകയും ഈ പദ്ധതിയ്ക്ക് ആവശ്യമായ എഗ്രിമെൻ്റുകൾ ഒപ്പിടണമെന്ന് തീരുമാനങ്ങൾ എടുത്തുവെങ്കിലും വളരെ ധിക്കാരപരമായ രീതിയിൽ നാളിതുവരെയും എഗ്രിമെന്റുകൾ ഒപ്പിടാതെ പ്രസിഡന്റ് ലീലാമ്മ ബിജു ഒഴിഞ്ഞുമാറുകയാണ്. കൂടാതെ ബഹു.കേരള സർക്കാരിന്റെ എല്ലാ വീട്ടിലും കൂടിവെള്ളം എത്തിക്കുക എന്ന പദ്ധതി അട്ടിമറിക്ക പ്പെടുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ എഗ്രിമെൻറിൽ ഒപ്പിട്ട് Work Order
KC(M) പ്രതിനിധിയായ മന്ത്രി ഉദ്ഘാടനം ചെയ്‌ത കുടിവെള്ള പദ്ധതി ഒരിക്കലും നടത്തില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച UDF ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറുടെ നിലപാടുകൾ പ്രാവർത്തികമാക്കുന്നതിനുവേണ്ടിയാണോ ബഹു. CPI(M) പ്രസിഡന്റ് പ്രവർത്തുന്നത് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥയ്ക്ക് അടിയന്തിരമായി മാറ്റമുണ്ടായില്ലെങ്കിൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ KC(M) നും 1.DF മുന്നണിക്കും വളരെയധികം തിരിച്ചടികൾ കൊഴുവനാലിൽ നേരിടേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല.
ഇതുകൂടാതെ പഞ്ചായത്തിൻ്റെ MCF കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി കണ്ടെത്തിയ സ്ഥലം സ്ഥിതിചെയ്യുന്നത് കേരള കോൺഗ്രസ് (എം) ന്റെ മെമ്പർ ഉള്ള 10-ാം വാർഡിലാണ്. ടി പദ്ധതിയ്ക്ക് എതിരെ പ്രദേശവാസികളായ KC(M) ആളുകളും അല്ലാത്തവരും അടക്കം നിരവധി ആളുകളുടെ പരാതി പഞ്ചായത്തിൽ വാർഡ് മെമ്പർ മുഖേനയും അല്ലാതെയും നൽകിയിട്ടുള്ളതാണ്. എന്നാൽ ടി പരാതിക്കാരെ കേൾക്കാതെ പരാതി മറച്ചുവെച്ച് പരാതിക്കാരുടെ ആശങ്കകൾ പരിഹരിക്കാതെ എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. അതിൻ്റെ ഭാഗമായി 04-02-2025 ൽ അടിയന്തിര കമ്മിറ്റി കൂടി വസ്‌തു ഉടമയ്ക്ക് വാല്യൂവേഷൻ ലഭിച്ചതിൽ നിന്നും 30% വില കൂടുതൽ നൽകി സ്ഥലം ഏറ്റെടുക്കുവാൻ ഉള്ള തീരുമാനങ്ങൾ KC(M) മെമ്പർമാരുടെ അഭിപ്രായവും വിയോജനവും മുഖവിലയ്ക്കെടുക്കാതെ UDF ലെ ചില A മെമ്പർമാരുടെ പിന്തുണയോടെ പാസാക്കുകയാണുണ്ടായത്. സ്ഥലം
ടി പഞ്ചായത്ത് കമ്മിറ്റിയ്ക്ക് മുൻപെ കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് CPI(M) ലോക്കൽ സെക്രട്ടറി സെന്നി സെബാസ്റ്റ്യനെ ഫോണിലും നേരിട്ടും ബന്ധപ്പെടുകയും KC(M) ൻ്റെ വാർഡാണ് MCF ന് വേണ്ടി തിരഞ്ഞെടുത്തതെന്നും അതിനെതിരെ വ്യാപകമായ ജനരോഷവും പരാതികളും ഉയരുന്നുണ്ടെന്നും അറിയിച്ചതാണ്. തുടർന്ന് ലോക്കൽ സെക്രട്ടറി ടി അജണ്ട 04-02-2025 ലെ കമ്മിറ്റിയിൽ എടുക്കില്ലെന്നും 05-02-2025 ൽ LDF പഞ്ചായത്ത് കമ്മിറ്റി കൂടിയതിനുശേഷം മാത്രമേ അജണ്ട ചർച്ചയ്ക്ക് എടുക്കുകയുള്ളെന്നും മണ്ഡലം പ്രസിഡൻ്റിന് ഉറപ്പു നൽകിയതാണ്. എന്നാൽ 04-02-2025ലെ പഞ്ചായത്ത് കമ്മറ്റിയിൽ CPI(M) ലോക്കൽ സെക്രട്ടറിയുടെ ഉറപ്പ് പ്രസിഡന്റ് ലീലാമ്മ ബിജു അവഗണിക്കുകയും KC(M) മണ്ഡലം പ്രസിഡന്റിനേയും പഞ്ചായത്ത് മെമ്പർമാരേയും വഞ്ചിച്ചുകൊണ്ട് അജണ്ട എടുക്കുകയും
യാതൊരു വിധ മുന്നണി മര്യാദകളും പാലിയ്ക്കാതെ വിഷയത്തിൽ തീരുമാനം എടുക്കുകയുമാണുണ്ടായത്. ഇതിലൂടെ KC(M)പഞ്ചായത്ത് മെമ്പർമാർക്കും പാർട്ടിക്കും ഉണ്ടായത് വളരെ വലിയ മാനക്കേടാണ്.
പഞ്ചായത്ത് കമ്മിറ്റികളിൽ യാതൊരുവിധ മര്യാദകളും പാലിക്കാതെ വളരെ മോശമായ രീതിയിൽ നിരവധി തവണ പ്രസിഡൻ്റ് ശ്രീമതി ലീലാമ്മ ബിജു KC(M)മെമ്പർമാരോട് പെരുമാറിയിട്ടുള്ളതും ആയതിന് പരാതികൾ LDF കമ്മിറ്റികളിലടക്കം ഉന്നയിച്ചിട്ടുള്ളതു മാണ്. മേൽ പറഞ്ഞ കാരണങ്ങൾ എല്ലാം കൂട്ടിചേർത്ത് നിലവിലെ സാഹചര്യത്തിൽ ലീലാമ്മ ബിജു ആയി ഒത്തുപോകുവാൻ വളരെയധികം ബുദ്ധിമുട്ടാണ്.
ഈ സാഹചര്യത്തിൽ 12.02.2025 തീയതിക്കകം മേൽ സൂചിപ്പിച്ച കുടിവെള്ള പദ്ധതി നടപ്പിലാക്കത്തക്ക രീതിയിലുള്ള എഗ്രിമെൻ്റിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഒപ്പിട്ട് Work Order നൽകണമെന്നും, 10-ാം വാർഡിൽ MCF കെട്ടിടത്തിനുള്ള സ്ഥലം വാങ്ങൽ നടപടികൾ നിർത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രസിഡൻ്റ് ലീലാമ്മ ബിജുവിനുള്ള പിന്തുണ കേരള കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടിയിലുള്ള മെമ്പർമാർ പിൻവലിക്കുന്നതാണെന്നും അറിയിക്കുന്നു.

