പാലാ :ഒരു കാലത്ത് അയൽപക്ക വഴക്കുകളിലെ അവസാന പ്രയോഗമായിരുന്നു.പരസ്പ്പരം ജവുളി പൊക്കി കാണിക്കൽ.എന്നാൽ ഇന്നതൊരു അന്യം നിന്ന് പോയ കല ആണെങ്കിലും,പഴമക്കാർ ആഘോഷ പൂർവം ഈ കല അന്യം നിന്ന് പോകാതെ കാത്ത് പരിപാലിച്ചിരുന്നു.പഴയ ചേടത്തിമാരും ,ചേട്ടന്മാരുമൊക്കെ ഈ കലാ പരിപാടിയിൽ വൈദക്ത്യം നേടിയവരായിരുന്നു .

ഇതൊക്കെ കാണുവാൻ നാട്ടുകാരും കൂടിയിരുന്നു .അവിടെ നിന്നുമാണ് ഗ്രാമീണ ഭാഷയുടെ ആർക്കും അറിയാത്ത കാണാ ചരടുകൾ ലഭിച്ചിരുന്നത് .ഒരിക്കൽ ഒരു അയൽപക്ക വഴക്കിൽ പട്ടിയെ പീഡിപ്പിച്ചവനല്ലേ നീ എന്ന് തൊമ്മച്ചൻ ചോദിച്ചപ്പോൾ കുറുവച്ചന് ഉത്തരംമുട്ടി പക്ഷെ പിറ്റേ ദിവസം വർധിത വീര്യത്തോടെ കുറുവച്ചൻ തിരിച്ചടിച്ചു.പറന്നു പോയ പക്ഷിയെ ഏണി വച്ച് കയറി പീഡിപ്പിച്ചവനല്ലെടാ നീ എന്നായി കുറുവച്ചൻ ഇപ്രാവശ്യം തൊമ്മച്ചൻ തോറ്റു പോവുക തന്നെ ചെയ്തു.അന്ന് നാട്ടുകാർക്ക് അതൊരു പുത്തൻ ഗ്രാമീണ ഭാഷയായിരുന്നു .പിൽക്കാലത്ത് നാട്ടുകാർ പലരും ഈ മൊഴിമുത്തുകൾ അയൽപക്ക വഴക്കുകളിൽ നിർബാധം പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ ആ ഗ്രാമീണ ഭാഷയുടെ പേറ്റന്റുള്ള കുറുവച്ചനും ബഹുത്ത് സന്തോഷം.
ഒരിക്കൽ ഒരിടത്ത് രണ്ടു ചേടത്തിമാർ തമ്മിൽ അയൽപക്ക വഴക്ക് തുടങ്ങി.ആൾക്കാരും കൂടി പുതിയ ഗ്രാമീണ ഭാഷ വീണു കിട്ടുമല്ലോ .അന്ന് തെയ്യാമ്മ ചേടത്തി ഒരു അറ്റകൈ പ്രയോഗം നടത്തി ,വാക്കേറ്റത്തിന് ഒടുവിൽ ജവുളി പൊക്കി കാണിച്ചു.പിറ്റേ ദിവസം ഏലിയാമ്മ ചേടത്തിയും ജവുളി പൊക്കി കാണിച്ചു.ഈ കലാപരിപാടിയെ കുറിച്ച് അറിഞ്ഞ നാട്ടുകാർ ഇവരുടെ കലാപരിപാടി കാണാൻ കൂട്ടം കൂടി നിന്നു .
അന്യ ദിക്കുകളിൽ നിന്ന് പോലും ആൾക്കാർ വന്നു തുടങ്ങി.ഒരു ദിവസം ജവുളി പൊക്കി കാണിക്കാൻ താമസിച്ചു.ആൾക്കാർ അക്ഷമരായി നോക്കി നിന്നു.പലർക്കും അരിശം വന്നു.എന്നിട്ടും ചേടത്തിമാർ സ്ഥിരം കലാപരിപാടി കാണിക്കാൻ കൂട്ടാക്കിയില്ല.അവസാനം അക്ഷമ പൂണ്ട നാട്ടുകാരിലൊരാൾ വിളിച്ചു പറഞ്ഞു .പൊക്കുന്നേൽ പൊക്ക് ചേടത്തി ഞങ്ങൾക്ക് പോണം .ഇനി വീട്ടിൽ ചെന്നിട്ട് കുളീം കഴിഞ്ഞ് അത്താഴം കഴിക്കാനുള്ളതാ.
ഇപ്പോൾ ഈ ഡയലോഗ് പറയുന്നത് പാലായിലെ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പാണ്.അവരുടെ നിലവിലെ ചെയർമാൻ ഷാജു തുരുത്തൻ രാജി വയ്ക്കില്ലെന്നു ഒരേ കടും പിടുത്തമാണ് .നാളെയാണ് വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ്.ഇന്ന് വൈകുന്നേരത്തിനുള്ളിൽ മറുപടി പറയണമെന്നാണ് തുരുത്തനോട് കേരളാ കോൺഗ്രസ് പാർട്ടി അന്ത്യ ശാസനം നൽകിയിരിക്കുന്നത് .തുരുത്തനാവട്ടെ ഇപ്പോൾ മറ്റു പലരുടെയും നിയന്ത്രണത്തിലുമാണ്.അതിന്റെയൊരു ബഹിർസ്പുരണവും ഇന്നലെ കണ്ടു.
തുരുത്തന്റെ വാർഡിൽ പെട്ട ദയാഭവന്റെ സ്ഥലം ജെയിംസ് കാപ്പൻ എന്നൊരു വ്യക്തി കൈയ്യേറി.ഈ പ്രശ്നം തുടങ്ങിയപ്പോൾ ആദ്യം മുതൽ ഉണ്ടായിരുന്ന നാട്ടുകാരായ ജോസുകുട്ടി പൂവേലി;റോണി വർഗീസ് ;ആനിത്തോട്ടം തോമാച്ചൻ ഇവരെയൊന്നുമറിയിക്കാതെ;സ്ഥലം എം എൽ എ യ്ക്ക് താല്പര്യമുള്ള ഒരു വിഭാഗം നേതാക്കളെ അറിയിച്ചു കൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്ന സിസ്റ്റേഴ്‌സിനെയും കൂട്ടി കൊണ്ട് പോയി മൂന്നരയോടെ തുരുത്തൻ ഒത്തു തീർപ്പുണ്ടാക്കി .ആദ്യം മുതൽ ഈ പ്രശ്നത്തിൽ ഉണ്ടായിരുന്ന നാട്ടുകാർക്ക് ഇതൊരു തിരിച്ചടിയായി.അവർ ഇതിനെ ഗൗരവ തരമായാണ് കാണുന്നതും .
അതുകൊണ്ടു കൂടിയാണ് കേരളാ കോൺഗ്രസ് പാർട്ടി ഇപ്പോൾ പറയുന്നത് .രാജി വയ്ക്കുന്നെങ്കിൽ വയ്ക്ക് .ഞങ്ങൾക്ക് പോണം .രാജി വച്ചില്ലെങ്കിൽ സ്വതന്ത്രൻ കൊണ്ടുവന്നിട്ടുള്ള അവിശ്വാസം പാസ്സാക്കി ആഘോഷമായ പാട്ടു കുർബാനയോടെ തുരുത്തനെ സ്വീകരിക്കാനാണ് കേരളാ കോൺഗ്രസ് എം ഒരുങ്ങുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

