പാലാ :ബോയ്‌സ് ടൗൺ : പാലായുടെ കാരുണ്യ പിതാവായ കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച ബോയിസ് ടൗണിന് സമീപമുള്ള ദയാ ഭവന്റെ സ്ഥലം കൈയ്യറാനുള്ള ജെയിംസ് കാപ്പനെന്ന വ്യക്തിയുടെ കുല്സിത നീക്കങ്ങൾക്കെതിരെ പൊതു മനസാക്ഷി ഉണർന്നു.കോട്ടയം മീഡിയയാണ് ഈ വാർത്ത ആദ്യം പുറം ലോകത്ത് എത്തിച്ചത്.തുടർന്ന് പിറ്റേ ദിവസം മറ്റു മാധ്യമങ്ങളും;പൊതു പ്രവർത്തകരും എറ്റ് പിടിക്കുകയായിരുന്നു .

തുടക്കത്തിലേ സ്നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിനെ സഹായിക്കുവാൻ പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തനും;ജോസുകുട്ടി പൂവേലിയും ;അയൽക്കാരായ റോണി വർഗീസ്,ആനിത്തോട്ടം തോമാച്ചൻ എന്നിവരുമാണ് ഉണ്ടായിരുന്നത്.വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.ജെയിംസ് കാപ്പന്റെ നേതൃത്വത്തിലെത്തിയവർ മതിൽ പൊളിക്കുകയും ;വീണ്ടും ദയാഭവൻ അതിർത്തിയിൽ മൂന്നടിയോളം കയറി കുറ്റിയടിച്ച് പ്ലാസ്റ്റിക് ചരട് കെട്ടുകയുമായിരുന്നു .ഷാജു തുരുത്തൻ ;റോണി വർഗീസ് ,ആനിത്തോട്ടം തോമാച്ചൻ എന്നിവർ ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജെയിംസ് കാപ്പൻ പിൻവാങ്ങി.
ശനിയാഴ്ച രണ്ടാം ശനിയാഴ്ച ആയതിനാൽ കോടതി അവധിയും ;ഞായറാഴ്ച അവധിയും ചേർത്ത് രണ്ടു ദിവസം കോടതി അവധി വരുമ്പോൾ ഗുണ്ടായിസത്തിലൂടെ സ്ഥലം കൈയേറാമെന്നുള്ള മോഹമാണ് ഷാജു തുരുത്തന്റെയും;ജോസുകുട്ടി പൂവേലിയുടെയും ;റോണി വർഗീസ് ;ആനിത്തോട്ടം തോമാച്ചൻ;ജോയി എന്ന അയൽക്കാരുടെയും തക്ക സമയത്തുള്ള ഇടപെടീൽ മൂലം ഉഇല്ലാതായത്.എന്നാൽ ഇന്നലെ രാവിലെ സ്ഥലം കയ്യേറ്റത്തിന് അനുകൂലമാണോ എന്ന് പ്രതികൾ രംഗ നിരീക്ഷണം നടത്തിയിരുന്നു.പലരെയും സ്ഥലത്തെത്താൻ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു ,എന്നാൽ സംഭവം കൈവിട്ട് പോയി എന്ന് മനസ്സിലാക്കിയവർ പിൻവലിക്കുകയായിരുന്നു .
ഇന്നലെ ജോസ് കെ മാണി സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ടോബിൻ കെ അലക്‌സ്;ബേബി ഉഴുത്ത് വാൽ എന്നിവരെ ദയാഭവനിലേക്കു അയയ്ക്കുകയും;ദയാഭവൻ അധികാരികളോട് ഫോണിലൂടെ സംഭവത്തിൽ ആശങ്ക അറിയിക്കുകയും ചെയ്തു .ഗുണ്ടായിസം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതിനെതിരെ ജനങ്ങളെ അണി നിരത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു .അതേസമയം ഇന്ന് രാവിലെ സ്ഥലം എം എൽ എ മാണി സി കാപ്പൻ സ്ഥലത്തെത്തി സംഭവ ഗതികൾ വിലയിരുത്തി .ദയാഭവൻ അധികാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
പാലായിലുണ്ടായ രണ്ടു സംഭവങ്ങൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കാൻ പോന്നതാണ് .14 നു നഗരസഭയിൽ നടക്കുന്ന അവിശ്വാസ പ്രമേയവും;മറ്റൊന്ന് ദയാഭവന്റെ സ്വത്തുക്കൾ കയ്യേറാനുള്ള ജെയിംസ് കാപ്പന്റെ നീക്കവും പാലാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ പോന്നതാണ്.അതുകൊണ്ടു തന്നെ ജോസ് കെ മാണിയും ;മാണി സി കാപ്പനും വളരെ കരുതലോടെയാണ് .ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്.ഒരു വനിത ആർ ഡി ഒ ആയിരിക്കുമ്പോൾ കന്യാസ്ത്രീകളെ ആർ ഡി ഒ യുടെ ചേമ്പറിൽ നിന്നും ആട്ടി പായിച്ചത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ പെട്ടതാണെന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

