പാലാ :ബോയ്‌സ് ടൗൺ ; കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച ദയാഭവന്റെ ഭൂമി കയ്യേറാനുള്ള ശ്രമത്തിനെതിരെ പാലാ മുൻസിപ്പൽ ചെയർമാൻ ഡി വൈ എസ് പി ക്ക് പരാതി നൽകി.ഇന്ന് രാവിലെയാണ് പ്രശ്ന സ്ഥലം സന്ദർശിച്ച പാലാ മുൻസിപ്പൽ ചെയർമാൻ ഡി വൈ എസ് പി ആഫീസിലെത്തി കേസ് നൽകിയത്.

ദയഭാവന്റെ അടുത്തുള്ള സ്വകാര്യ വ്യക്തി ആയിരക്കണക്കിന് ലോഡ് മണ്ണ് എടുത്ത് വിൽപ്പന നടത്തിയിരുന്നു.ഇത് തങ്ങളുടെ കെട്ടിടങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാവുമെന്ന് കാണിച്ച് ദയഭവൻ അധികാരികൾ ജിയോളജി വകുപ്പിൽ പരാതിപ്പെടുകയും സ്റ്റേ അനുവദിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഉന്നതങ്ങളിൽ പിടിപാടുള്ള സ്വകാര്യ വ്യക്തി ആർ ഡി ഒ യെ സ്വാധീനിച്ച് വീണ്ടും മണ്ണ് വിൽപ്പന നടത്തുകയായിരുന്നു.
ഇന്നലെ ജെ സി ബി യുമായി വന്ന സ്വകാര്യ വ്യക്തി മതിൽ ഇടിച്ചിടുകയും;ദയഭാവന്റെ അതിർത്തിക്കകത്ത് കയറി കുറ്റിയടിച്ച് പ്‌ളാസ്റ്റിക് കയർ കെട്ടി ഇത്രയും ഭാഗം ഞങ്ങൾ അരിഞ്ഞെടുക്കും എന്ന് ആക്രോശിക്കുകയായിരുന്നു .ഉടൻ തന്നെ സ്ഥലത്തെത്തിയ പരിസര വാസികളും ജെയിംസ് കാപ്പൻ എന്ന അയൽക്കാരനുമായി വാക്ക് തർക്കവുമുണ്ടായി .ഉടനെ തന്നെ സ്ഥലം കൗൺസിലറും മുൻസിപ്പൽ ചെയർമാനുമായ ഷാജു തുരുത്തൻ സ്ഥലത്തെത്തുകയും ദയഭാവൻ അധികാരികളുമായി ചർച്ച നടത്തുകയുമുണ്ടായി .
ഇന്ന് രണ്ടാം ശനിയാഴ്ച ആയതിനാൽ സ്ഥലം കൈയ്യേറിയാൽ കോടതി ഇടപെടില്ല എന്നുള്ള ധാർഷ്ട്യവും തന്ത്രവുമാണ് ജെയിംസിനെ നയിച്ചതെന്ന് നാട്ടുകാർ പറഞ്ഞു . കഴിഞ്ഞ 24 ന് ആർ ഡി ഒ യോട് ഈ പ്രശ്നത്തെ കുറിച്ച് സംസാരിക്കാനായി പോയ ദയഭാവൻ അധികാരികളായ സിസ്റ്റർ നിർമൽ ജിയോ ;സിസ്റ്റർ കാരുണ്യ എന്നിവരെ ആർ ഡി ഒ ആയ വനിതാ; ഇവുടുന്നു ഇറങ്ങി പോകുന്നുണ്ടോ എന്ന് ആക്രോശിച്ചതായി ദയഭാവൻ അധികാരികൾ കോട്ടയം മീഡിയയോട് പറഞ്ഞു .
മുൻസിപ്പൽ ചെയർമാൻ നേരിട്ട് ഡി വൈ എസ പി ക്കു പരാതി നൽകിയതിനാൽ ഒത്തു തീർപ്പ് സാധ്യതയാണ് മുന്നിൽ കാണുന്നത്.കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച കാരുണ്യ കേന്ദ്രത്തിന്റെ മണ്ണ് ഗുണ്ടായിസത്തിലൂടെ പിടിച്ചടക്കാൻ ശ്രമിക്കുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിനു തുല്യമാണെന്നു ഓർക്കുന്നത് നല്ലതാണെന്നു എ കെ സി സി യുടെയും ;എസ് എം വൈ എം ന്റെയും പ്രതിനിധികൾ കോട്ടയം മീഡിയയോട് പറഞ്ഞു .അധികാര സ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധുക്കൾ ഉണ്ടെന്ന ധാർഷ്ട്യം പറയുന്നവർ 8000 ത്തോളം വോട്ടുകൾ മറിഞ്ഞാൽ പാലായുടെ മുൻ എം എൽ എ എന്ന സ്ഥാനപ്പേര് ലഭിക്കുമെന്നും മറക്കരുതെന്ന് ഓർമ്മിപ്പിച്ചു.
ടോബിൻ കെ അലക്സ്;ജോസുകുട്ടി പൂവേലിൽ;റോണി വർഗീസ് ;ജോയി പുളിക്കക്കുന്നേൽ;തോമാച്ചൻ ആനിത്തോട്ടം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

